ഗ്രാവിറ്റി ( Gravity) : സാങ്കേതിക മികവ് നല്‍കിയ Oxygen-ന്‍റെ കരുത്തുമായി ഉയരങ്ങളിലേക്ക്‌ ..

Single Character-നെ  വച്ചോ single space- ലോ ഒരു Indian Cinema ഇറങ്ങുകയാണെങ്കില്‍ ഒരു experimental movie എന്ന് പറഞ്ഞ് നിരൂപകര്‍ അതിനെ വാഴ്ത്തുമെങ്കിലും commercial movies ഇഷ്ടപ്പെടുന്ന സാധാരണ പ്രേക്ഷകര്‍ അത്തരം ചിത്രങ്ങളെ കാര്യമായി ഗൗനിക്കാറില്ല എന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ ചുരുക്കം ചില  കഥാപാത്രങ്ങളും, വിരലിലെണ്ണാവുന്ന ലൊക്കേഷനുകളും മാത്രമുള്ള ചിത്രങ്ങളെ Visual Effects -ന്റെ സഹായത്തോടെ ഒന്നു പരിപോഷിപ്പിച്ചെടുത്താല്‍ ഏതു തരം പ്രേക്ഷകനും 3D കണ്ണടയും വച്ച് അത് കാണാനെത്തുമെന്നുള്ളതിന്റെ തെളിവാണ് Life of Pi എന്ന ചിത്രത്തിന്റെ സാമ്പത്തിക വിജയം നമുക്ക് മനസ്സിലാക്കിത്തന്നത്. Visual Effects -ന് ഉള്‍പ്പെടെ നിരവധി ഓസ്കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ Life of Pi പ്രതിപാധിച്ചത് ഏത് നിമിഷവും കൊല്ലപ്പെടുമെന്ന ഭയത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒറ്റപ്പെട്ട യുവാവിന്റെ സഹനത്തിന്റെയും ,സാഹസികതയുടെയും, അതിജീവനത്തിന്റെയും കഥയാണെങ്കില്‍ , മരണത്തെ മുന്നില്‍ക്കണ്ട് ബഹിരാകാശത്ത് ഒറ്റപ്പെട്ടു ( അങ്ങനെ തന്നെ പറയാം) പോകുന്ന ശാസ്ത്രഞ്ഞയുടെ സഹനത്തിന്റെയും അതി ജീവനത്തിന്റെയും കഥയാണ്. ഈ രണ്ട് ചിത്രങ്ങളെയും single space single character  cinema എന്ന category-ല്‍  വേണമെങ്കില്‍ ഉള്‍ക്കൊള്ളിക്കാമെങ്കിലും അവയെ കേവലമൊരു പരീക്ഷണചിത്രമായി ഒതുക്കാതെ എല്ലാ തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ഒരു ദൃശ്യവിസ്മയമാക്കി മാറ്റിയതില്‍ സിനിമയുടെ സാങ്കേതികതക്ക് പ്രത്യേകിച്ച്  VFX- ന് കാതലായ പങ്കുണ്ട് എന്നുള്ള വസ്തുത വിസ്മരിച്ചുകൂട.
അന്യഗ്രഹ ജീവികളുടെ കഥ പറഞ്ഞ അവതാറിലെപ്പോലെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ വിസ്മയങ്ങള്‍ കാണിച്ച് പ്രേക്ഷകരെ ഒരു മാസ്മരിക ലോകത്തേക്ക് നയിക്കുന്ന രീതിയിലല്ല ഗ്രാവിറ്റിയുടെ Vfx രൂപ കല്‍പന ചെയ്തിരിക്കുന്നത്. 3D ഗ്രാഫിക്സിന്റെ സഹായത്തോടെ യാഥാര്‍ത്യമെന്ന് തോന്നുന്ന രീതിയില്‍ നിര്‍മ്മിച്ചെടുത്ത ബഹിരാകാശ പേടകവും  മനുഷ്യ ജീവിതം അപ്രാപ്യമായ ബഹിരാകാശത്തെ കമ്പ്യുട്ടര്‍ സാങ്കേതികതയോടെ നിര്‍മ്മിച്ചെടുത്ത് , ആ കൃത്രൃമമായ ബഹിരാകാശത്ത് ആടിയുലയുന്ന യഥാര്‍ത്ഥ മനുഷ്യരെ പര്യവേശിപ്പിക്കാന്‍ ഉപയോഗിച്ച composting technology  ഗ്രാവിറ്റിയുടെ കഥയോടും കഥാ പശ്ചാത്തലത്തോടെ ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്നത് കൊണ്ട് തന്നെ ഗ്രാവിറ്റിയുടെ Graphic Artist-കളുടെ  പ്രതിഭ പ്രേക്ഷകരുടെ 3D ഗ്ലാസ്സുകള്‍ക്ക് മുന്നില്‍ മുഴച്ച് നില്‍ക്കുന്നു.
 Special space shuttle mission  – ആയി ബഹിരാകാശത്തെത്തുന്ന Dr. Ryan Stone- ഉം( Sandra Bullock) Matt Kowalski ഉം (George Clooney ) ആക്സ്മികമായി ഉണ്ടാകുന്ന സാങ്കേതികരാറു മൂലം തങ്ങളൂടെ ബഹിരാകാശ പേടകമായ Explorer അപകടത്തിലാവുക വഴി Mission Control-മായുള്ള വാര്‍ത്താ വിനിമയം നഷ്ടപ്പെട്ട് ബഹിരാകാശത്ത് ഒറ്റപ്പെട്ടു പോകുന്നു. എന്നാല്‍ തങ്ങളുടെ thruster pack -ല്‍  International Space Station(ISS)- ലേക്ക് യാത്ര തുടരുന്ന സ്റ്റോനും കോവാല്‍സ്കിയും തമ്മിലുള്ള വാര്‍ത്താ വിനിമയത്തിലൂടെയാണ് നായികാ നായകന്റെ യഥാര്‍ഥ ജീവിത കഥ പ്രേക്ഷകര്‍ അറിയുന്നത്. ഭാഗികമായി തകരാറിലായ ISS-ലേക്ക് പ്രവേശിക്കാനുള്ള തടസ്സങ്ങള്‍ക്കിടയില്‍ സ്റ്റോനിനെ രക്ഷപ്പെടുത്താനായി കോവാല്‍സ്കി ത്യാഗം ചെയ്യുകയും അവള്‍ക്ക് കരുത്തു നല്‍കിക്കൊണ്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. സ്റ്റോനിനെ രക്ഷപ്പെടുത്തി അന്തരീക്ഷത്തിലേക്ക് തെന്നി മറിഞ്ഞ കോവാല്‍സ്കിയുള്‍പ്പെടെയുള്ള തന്റെ സഹയാത്രികരെല്ലാം മരണപ്പെട്ടെന്ന്  earth station- ലേക്ക് വിവരമറിയിക്കുന്ന സ്റ്റോണും അവിടെ സുരക്ഷിതയല്ല എന്നുള്ള വസ്തുത പ്രേക്ഷകര്‍ കാണേണ്ടി വരുന്നു. മരണത്തോട് മല്ലിട്ട് സ്റ്റോന്‍ നടത്തുന്ന സാഹസികതയുടെയും അതിജീവനത്തിന്റെയും കഥ ദൃശ്യ വിസ്മയമായി അവതരിപ്പിക്കുന്ന Gravity പ്രേക്ഷകന് പ്രാണവായുവിന്റെ വില മനസ്സിലാക്കിത്തരുന്നു.  ഭൂമിയിലെ  വായുവിന്റെ മാഹാത്മ്യം ചിത്രത്തിന്റെ അവസാന രംഗത്തെ ഷോട്ടുകള്‍ നമുക്ക് കാണിച്ച് തരുമ്പോ ള്‍ , അന്തരീക്ഷ മലിനീകരണത്തിനെതിരെ ചിത്രം പരോക്ഷമായി വിരല്‍ ചൂണ്ടുന്നു എന്ന് തന്നെ പറയാവുന്നതാണ്.


100 crore club-ല്‍  കയറിപ്പറ്റാന്‍  ഇന്ത്യന്‍ സിനിമകള്‍ പ്രത്യേകിച്ച്  ബോളിവുഡ്‌ സിനിമകള്‍ മത്സരിക്കുമ്പോള്‍ ആ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി sex, violence, item dance ഉള്‍പ്പെടെയുള്ള മസാലച്ചേരുവകള്‍ കുത്തിനിറക്കുമ്പോള്‍ സിനിമ ഒരു കലാരൂപമാണെന്ന് ഇക്കൂട്ടര്‍ ബോധപൂര്‍വ്വം മറക്കുന്നു. അപ്പോള്‍ ഇത്തരത്തിലുള്ള Hollywood ചിത്രങ്ങളാണ് സിനിമ പ്രധാനമായും ഒരു ദൃശ്യകലയാണെന്നും അത് സാങ്കേതികതയുടെ വളര്‍ച്ചയോടൊപ്പം വികസിച്ചു കൊണ്ടിരിക്കുന്ന ഒരു കലാരൂപമാണെന്നും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. നര്‍ത്തകരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആര്‍ട്ടിസ്റ്റുകള്‍ ഒരു ഇന്ത്യന്‍ സിനിമയില്‍ ക്യാമറക്ക് മുന്നില്‍ അണി നിരക്കുമെങ്കില്‍   3D Graphic Artist-ഉം Visual Effects Artist-ഉം ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് സാങ്കേതിക വിദഗ്ദര്‍ ക്യാമറക്ക് പിന്നില്‍ അഹോരാത്രം പണിയെടുക്കുന്നത് കൊണ്ടാണ് ഹോളീവുഡ് സിനിമകള്‍ക്ക് ഉന്നത നിലവാരം കൈവരുന്നത് എന്നത് ഇന്ത്യന്‍ film makers-ന് അറിയാത്തത് കൊണ്ടോ അത്തരത്തിലുള്ള സാങ്കേതിക വിദഗ്ദര്‍ ഇന്ത്യയിലില്ലാത്തത് കൊണ്ടോ അല്ല. ശരാശരി ഇന്ത്യന്‍ സിനിമാ പ്രേക്ഷകന്റെ കാഴ്ചപ്പാടിലുള്ള  സിനിമയാണ്  സാമ്പത്തിക വിജയം നേടിത്തരിക എന്ന്  100 crore സിനിമകള്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ ആരും അതിന് മുതിരുന്നില്ല എന്നു മാത്രം. എങ്കിലും സാങ്കേതികപരമായി അല്ലെങ്കില്‍ കൂടിയൂം കലാപരമായി ഉന്നത നിലവാരം പുലര്‍ത്തുന്ന ഇന്ത്യന്‍ ചിത്രങ്ങളെ പ്രേക്ഷകര്‍ സ്വീകരിക്കുന്നു എന്നുള്ളത് ആശ്വാസകരമാണ്.

ഗ്രാവിറ്റിയുടെ സാങ്കേതിക മികവിനു മാറ്റ് കൂട്ടുന്നതില്‍ Cinematographer-ടെ  പങ്ക് വിസ്മരിച്ചു കൂടാ. Emmanuel Lubezki ന്റെ ഛായാഗ്രഹണ രീതി ഉന്നത നിലവാരം പുലര്‍ത്തി. Protagonist ആയ Ryan Stone-നെ  അനശ്വരയാക്കിയ Sandra Bullock-ന്റെ പ്രകടനമാണ് ഒരു science fiction ആയ ഈ ചിത്രത്തെ നാടകീയമാക്കുന്നതിന് സഹായിച്ചത്. നായകനായ George Clooney- ഉം മികച്ച പ്രകടനം കാഴ്ച വച്ചു. ഗ്രാവിറ്റിയുടെ തിരക്കഥ തൊട്ട് എല്ലാ മേഖലയിലും തന്‍റെ കയ്യൊപ്പ് പതിപ്പിച്ച ചിത്രത്തിന്റെ അമരക്കാരനായAlfonso Cuarón  ആണ് ഗ്രാവിറ്റിയെ ഒരു നിലവാരമുള്ള ചിത്രമാക്കി ഉയര്‍ത്തിയതെന്ന് നിസ്സംശയം പറയാവുന്നതാണ്
വിധേശ ഭാഷാ ചിത്രങ്ങളിലെയും, നോവലികളിലെയും കഥാംശം ഇന്ത്യന്‍ സംസ്കാരത്തിലേക്ക് പറിച്ച് നട്ട്,  സ്ത്രീ പുരുഷ ഭേധമന്യെയുള്ളവരുടെ മധ്യപാന രംഗങ്ങള്‍ തിരുകിക്കയറ്റിയും, കഥാപാത്രങ്ങളുടെ ചുണ്ടത്ത് കഞ്ചാവും സിഗാറും മറ്റും വച്ച് കൊടുത്ത്, അവരുടെ നാവില്‍ക്കൂടി അശ്ലീലങ്ങള്‍ നിര്‍ഗ്ഗളിപ്പിക്കുന്ന ചിത്രങ്ങളെ നാം New generation film എന്ന് ഓമനപ്പേരിട്ടു വിളിക്കുമ്പോള്‍ കാലത്തിനനുസരിച്ച് ആഖ്യാനരീതിയില്‍ മാറ്റം വരുത്തിയും, സാങ്കേതിക വികാസങ്ങളെ അപ്പപ്പോള്‍ സിനിമയില്‍ ഉള്‍പ്പെടുത്തി സാങ്കേതികമായി നിലവാരം പടുത്തുയര്‍ത്തുകയും ചെയ്യുന്ന ഹോളീവുഡ് സിനിമകളെ നാം എന്തു വിളിക്കണം. Next Generation Movies?

Leave a Comment