ഭാരതത്തിന്റെ പുരാതന ചരിത്ര കഥയുമായി വന്ന് ഇന്ത്യന്‍ സിനിമയില്‍ തന്നെ പുതിയ ചരിത്രം സൃഷ്ടിക്കാനായി മോഹന്‍ ജൊദാരോ ആഗ്സ്ത് പന്ത്രണ്ടിന് ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ലോകവ്യാപകമായുള്ള ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഈ ചിത്രത്തെ ഏറെ പ്രതീക്ഷയോടെ കാത്ത് നില്‍ക്കുന്നതിന് കാരണങ്ങള്‍ ഒരുപാടുണ്ട്. അവാര്‍ഡുകളും ജനപ്രിയതയും ഏറ്റു വാങ്ങിയ ജോദാ അക്ബറിന് ശേഷം അഷുതോഷ്- ഹൃത്വിക്- റഹ്മാന്‍ കൂട്ടു കെട്ടില്‍ നീണ്ട ഇടവേളക്ക് ശേഷം പിറക്കുന്ന മോഹന്‍ ജൊദാരോ മികച്ച ഒരു കലാസൃഷ്ടി തന്നെയായിരിക്കും എന്നാണ് ട്രെയിലറും യൂട്യൂബിലൂടെ പുറത്ത് വിട്ട ഗാനങ്ങളും നല്‍കുന്ന സൂചന. ഏതാണ്ട് നൂറ്റമ്പത് കോടിയോളം മുതല്‍ മുടക്കി യൂ ടി വി മോഷന്‍ പിക്ചറും അഷുതോഷ് ഗൊവാരികാര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ഹൃത്വിക് റോഷന്റെ മാത്രം പ്രതിഫലത്തുക അമ്പത് കോടിയാണ്.
ഇന്ത്യന്‍ സിനിമയിലെ കഴിവുറ്റ കലാ സാങ്കേതിക വിദഗ്ദരോടൊപ്പം ഹോളീവുഡില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദരും ചേര്‍ന്നാണ് നൂറ്റമ്പത് മിനിട്ട് ദൈര്‍ഘ്യമുള്ള മോഹന്‍ ജൊദാരൊ അണിയിച്ചൊരുക്കുന്നത്. മോഹന്‍ ജൊദാരൊയെപ്പറ്റിയും സിന്ധു നദീതട സംസ്കാരത്തെപ്പറ്റിയും മൂന്നു വര്‍ഷത്തിലധികം കാലം ഗവേഷണം നടത്തിയതിന് ശേഷമാണ് അഷുതോഷ് ഗൊവാരികാര്‍ തിരക്കഥ രചന നടത്തിയിട്ടുള്ളത്. BC 2016-ൽ ജീവിച്ചിരുന്ന ശര്‍മ്മന്‍ എന്ന കഥാപാത്രത്തിന് വേണ്ടി മൂന്ന് മാസത്തെ പ്രത്യേക ട്രെയിനിങ്ങിന് വിധേയനായ ഹൃത്വിക്കിന്റെ നായികയായെത്തുന്നത് തെലുങ്ക് നടി പൂജാ ഹെഗ്ഡെയാണ്. ജാവേദ് അക്തര്‍ AR റഹ്മാൻ കൂട്ടു കെട്ടില്‍ പിറന്ന ഇന്പമാര്‍ന്ന ഗാനങ്ങള്‍ ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരിക്കുകയാണ്.
കഴിവുറ്റ കലാകാരന്മാരുടെ കൂട്ടായ്മയില്‍ പിറന്ന ഈ ഇതിഹാസ ചിത്രം ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു ഇതിഹാസമായി മാറുമാമെന്ന് പ്രതീക്ഷിക്കാം