കൊറോണ കാരണം നീണ്ടുപോകുന്ന ലോക് ഡൗൺ കാലത്ത് നമ്മെ പോലുള്ള സിനിമാപ്രേമികൾക്ക് ഏക ആശ്വാസം ഓൺലൈൻവഴി സിനിമ കാണുക എന്നുള്ളതാണ്. എന്നാൽ നമ്മളിൽ പലരും നമ്മുടെ പ്രിയപ്പെട്ട സിനിമകൾ ഓൺലൈൻ (Amazon prime) വഴി ഇതിനോടകം തന്നെ കണ്ട് കഴിഞ്ഞു . ഇനി പുതിയ സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ്. നമ്മളെപ്പോലുള്ള സിനിമാസ്വാദകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് ജയസൂര്യ നായകനാകുന്ന സൂഫിയും സുജാതയും ആമസോൺ വഴി റിലീസ് ചെയ്യുന്നു എന്നുള്ളത്. എന്നാൽ മലയാള സിനിമ മാത്രമല്ല ചില അന്യഭാഷാ ചിത്രങ്ങളും OTT വഴി റിലീസ് ചെയ്യുന്നുണ്ട് .
അപ്പൊ ഡിജിറ്റൽ സ്ട്രീമിങ് വഴി വരും ദിവസങ്ങളിലായി റിലീസ് ചെയ്യുന്ന ആ ആറ് സിനിമകൾ എതോക്കെയാണെന്ന നമുക് നോക്കാം
6.ഗുലാബോ സിതാബോ
ഇന്ത്യൻ സിനിമയുടെ അഭിനയ കുലപതി ശ്രീ അമിതാഭ്ബച്ചനും ന്യൂജനറേഷൻ സിനിമയുടെ സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കാവുന്ന ആയുഷ് മാൻ ഖുറാനയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഗുലാബോ സിതാബോ. ഏപ്രിൽ 17ന് തീയേറ്ററിൽ റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം Lock Down കാരണം ഇപ്പോൾ OTT Platform വഴിയാണ് റിലീസ് ചെയ്യുന്നത്. ഷൂർജിത് ത്സിർക്കാർ സംവിധാനം ചെയ്ത ഗുലാബോ സിതാബോയിൽ കുടുംബത്തിലെ ദൈനംദിന പരിഭവങ്ങളും ഭിന്നതകളുെമെല്ലാം തമാശ രൂപേണ അവതരിപ്പിക്കുകയാണ്. ജൂൺ 12ന് ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ഗുലാബോ സിതാബോ റിലീസ് ചെയ്യുന്നത് .
5. പെൻഗ്വിൻ
മലയാളികളുടെ പ്രിയ നടി കീർത്തി സുരേഷിനെ നായികയാക്കി തമിഴിലും തെലുങ്കിലുമായി ചിത്രീകരിച്ച പെൻഗ്വിൻ എന്ന ചിത്രമാണ് COVID-19 മൂലമുള്ള പ്രതികൂല സാഹചര്യത്തിൽ ഇപ്പോൾ ഡിജിറ്റൽ സ്ട്രീമിംഗ് വഴി റിലീസ് ചെയ്യാനൊരുങ്ങുന്നത്. സ്ത്രീ കേന്ദ്രീകൃതമായ ചിത്രമായ പെൻഗ്വിൻ സംവിധാനം ചെയ്തിരിക്കുന്നത് ഈശ്വർ കാർത്തികാണ്. ജൂൺ 19നാണ് ആമസോൺ പ്രൈം വീഡിയോയുടെ പെൻഗ്വിൻ റിലീസ് ചെയ്യുന്നത്.
4. ചോക്ക്‌ഡ് – പൈസാ ബോൽത്താ ഹേ
മൂത്തോനിലൂടെ വിസ്മയം തീർത്ത യുവനടൻ റോഷൻ മാത്യു ആദ്യമായി അഭിനയിക്കുന്ന ഹിന്ദി ചിത്രമാണ് ചോക്ക്‌ഡ് . മൂത്തോന്റെ നിർമ്മാണ പങ്കാളിയായിരുന്ന അനുരാഗ് കശ്യപ് ആണീ ഹിന്ദി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്’ തൻറെ ഭർത്താവിൻറെ സംഗീതജ്ഞൻ ആവാനുള്ള ഉള്ള സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി കുടുംബത്തിൻറെ ഉത്തരവാദിത്വം ചുമലിൽ ഏറ്റുന്ന ഒരു ബാങ്ക് ഉദ്യോഗസ്ഥയാണ് ഈ ചിത്രത്തിലെ protagonist. പ്രസ്തുത വേഷം ചെയ്യുന്നത് Sayyami Mukherjee ആണ് . ജൂൺ മാസം അഞ്ചാം തീയതി Netflix-ലൂടെയാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്
3. ശകുന്തളാ ദേവി
മലയാളിയായ ബോളിവുഡ് താരറാണി വിദ്യാബാലൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ശകുന്തളാദേവി ആണ് OTT പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രം . വളരെ സങ്കീർണ്ണമായ കണക്കുകൾ ചെയ്യാനുള്ള കഴിവുള്ള മനുഷ്യ കമ്പ്യൂട്ടർ എന്ന വിശേഷണത്തിന് അർഹയായ ശകുന്തളാദേവിയുടെ ജീവിത ചിത്രമാണ് ഈ ഹിന്ദി സിനിമയിലൂടെ ആവിഷ്കരിക്കുന്നത്. മലയാളിയായ അനൂ മേനോൻ സംവിധാനം ചെയ്ത ചിത്രം മെയ് എട്ടിന് തിയേറ്റർ റിലീസ് പ്ലാൻ ചെയ്തിരിക്കുന്നത് ആയിരുന്നു എങ്കിലും Lock-down മൂലം ഇനി ആമസോൺ പ്രൈം വീഡിയോയിലൂടെ ആണ് റിലീസ് ചെയ്യുന്നത്
2. പൊന്മകൾ വന്താൽ
തമിഴ് സൂപ്പർതാരം സൂര്യ co produce ചെയ്തു ഭാര്യ ജ്യോതിക പ്രധാനവേഷത്തിലെത്തുന്ന ചിത്രമായ പൊന്മകൾ വന്താൽ എന്ന തമിഴ് ചിത്രമാണ് digital streaming വഴി റിലീസിനെത്തുന്ന മറ്റൊരു ചിത്രം. നവാഗതനായ JJ Fedric തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ അനീതിക്കെതിരെ പോരാടുന്ന ഒരു അഡ്വക്കേറ്റ് ആയാണ് ജ്യോതിക എത്തുന്നത്. ആമസോൺ പ്രൈമിലൂടെ തന്നെയാണ് പൊന്മകൾ വന്താൽ റിലീസ് ചെയ്യുന്നത്
1.സൂഫിയും സുജാതയും
ഓൺലൈൻ റിലീസുമായി ബന്ധപ്പെട്ട് ഏറെ ചർച്ചയായ ചിത്രമാണ് ജയസൂര്യ നായകനായ സൂഫിയും സുജാതയും ഓൺലൈൻ പ്രഖ്യാപിച്ച നിർമാതാവ് വിജയ് ബാബുവിനെതിരെ Film Exhibitors federation രംഗത്തുവന്നെങ്കിലും ഡിജിറ്റൽ സ്ട്രീമിംഗുമായി മുന്നോട്ടു പോകാൻ തന്നെയാണ് നിർമാതാവിെന്റെ തീരുമാനം. നാറാണിപുഴ ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സംഗീതസാന്ദ്രമായ ഒരു പ്രണയകഥയാണ് ആവിഷ്കരിക്കുന്നത്. ബോളിവുഡ് നടി Adithi Hydari ആണ് ചിത്രത്തിൽ ജയസൂര്യയുടെ നായിക. ആമസോൺ പ്രൈം വീഡിയോ വഴി തന്നെയാണ് ഈ ചിത്രവും റിലീസ് ചെയ്യുന്നത്.
അപ്പൊ ഈ സിനിമകളിൽ ഏതൊക്കെയാണ് നിങ്ങൾ കാണാനുദ്ദ്ദേശിക്കുന്നത്. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമെന്റ് ബോക്സിൽ രേഖപ്പെടുത്തൂ
Watch the Video from our YouTube channel