ഹരി, രവി എന്നീ പേരുകളില്‍ മുരളി ഗോപി അവതരിപ്പിക്കുന്ന ഇരട്ട സഹോധരന്മാരില്‍ ഒരാള്‍ അപകടത്തില്‍ മരണപ്പെടുമ്പോള്‍ മരണപ്പെട്ട ആളിന്റെ വ്യക്തിത്വം ജീവിച്ചിരിക്കുന്ന ഇരട്ട സഹോധരന്‍ ആവാഹിച്ചെടുക്കുന്ന രീതിയിലുള്ള ഒരു തരം psycho thriller ആണ് 1 by two പ്രതിപാധിക്കുന്നത്. മരണപ്പെട്ടെന്ന് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍ വിശ്വസിക്കുന്ന ഹരി എന്ന ഡോക്ടറുടെ വ്യക്തിത്വവും ,പെരുമാറ്റവൂം, ചിന്തകളും, ഓര്‍മ്മകളും എല്ലാം രവി എന്ന ഇരട്ട സഹോധരനിലേക്ക് പര്യവേശപ്പെടുന്പോള്‍ ഡോക്ടറല്ലാത്ത രവി വിജയകരമായി ഒരു സര്‍ജറി വരെ നടത്തുന്ന തലത്തില്‍ ഗൗരവമായി ഈ psychological disorder രവിയില്‍ സ്വാധീനം ചൊലുത്തിയിരിക്കുന്നത് കാണാം. ചിത്രം കാണുന്ന പ്രേക്ഷകര്‍ക്കുണ്ടാകുന്ന അതേ സംശയങ്ങള്‍ തന്നെയാണ് ഈ കേസ് അന്വേഷിക്കുന്ന യൂസഫലിക്കും (ഫഹദ് ഫാസില്‍) ഉള്ളത്. എന്നാല്‍ രവിയുടെ മാനസിക നിലയെ യൂസഫലിയില്‍ നിന്നും മറച്ച് പിടിക്കാന്‍ ശ്രമിക്കുന്ന ഡോക്ടർക്കും മാതപിതാക്കള്‍ക്കും മുന്നില്‍ ഈ അവസ്ഥയൂടെ ഭവിഷ്യത്തുകളെക്കുറിച്ച് ഗൌരവമായ ഓര്‍മ്മപ്പെടുത്തലുകളുമായി വരുന്നെങ്കിലും വ്യക്തമായ തെളിവുകളുടെ അഭാവം യൂസഫലിയെ പ്രതിസ്ന്ധിയിലാക്കുന്നു. എന്നാല്‍ കഥാഗതി പലവഴിയിലൂടെ സഞ്ചരിക്കുമ്പോ ള്‍ ഹരിയൂടെ കാമുകിയുടെ ( ഹണി റോസ്) സഹായത്തോടെ ഹോസ്പിറ്റ്ലില്‍ നടക്കുന്ന Drug test എന്ന illegal activity -യുടെചുരുളുകൾ അഴിയുമ്പോൾ ഹരി/രവി എന്ന ഇരട്ട സഹോധരന്മാരിലൊരാളുടെ ഇരട്ട വ്യക്തിത്വം ചില രഹസ്യങ്ങളുടെ ഇരുണ്ട അറയിലേക്ക് കയറിച്ചെല്ലാന്‍ സഹായകമാകും വിധമാണ് കഥ പുരോഗമികുന്നത്. ചിത്രത്തിന്റെ അവസാനം വരെ ഹരിയാണോ അതോ രവിയാണോ മരണപ്പെട്ടത് എന്ന സംശയം പ്രേക്ഷകരില്‍ നിലനിര്‍ത്താനായതാണ് ജയമോഹന്റെ തിരക്കഥയുടെ ചൂണ്ടിക്കാണിക്കാവുന്ന plus point . ഒഴിമുറി പോലെയുള്ള മികച്ച ചിത്രങ്ങളുടെ രചയിതാവില്‍ നിന്നും ഇതിലും ഭേദപ്പെട്ട ഒരു തിരക്കഥ പ്രേക്ഷകര്‍ പ്രതീക്ഷിച്ചെങ്കിലും1 by two- ലൂടെ അവരുടെ പ്രതീക്ഷക്കൊത്തുയരാൻ ജയമോഹനായില്ല.
ഗ്രിഫിത്തിന്റെ intolerance എന്ന ചിത്രത്തിലായിരുന്നു inter cut എന്ന ചിത്രസംയോജനവിധ്യ ആധ്യമായി ഉപയോഗപ്പെടുത്തിയത്. ചിത്രസംയോജനത്തില്‍ നിന്നും സംവിധാന രംഗത്തേക്ക് കടന്നു വന്നത് കൊണ്ടു തന്നെയാകാം അരുണ്‍ കുമാര്‍ അരവിന്ദ് 1 by two -ല്‍inter cut വളരെ സമര്‍ഥമായി ഉപയോഗിച്ചിരിക്കുന്നു. ചിത്രത്തിന്റെ തുടക്കത്തിലൂമ് ക്ലൈമാക്സിലുമെല്ലാം inter cut-ന്റെ സാധ്യത ഉപയോഗപ്പെടുത്തുക വഴി സീനുകള്‍ക്ക് പുതിയ അര്‍ത്ഥതലം സൃഷ്ടിക്കാന്‍ ഏഡി റ്റര്‍ കൂടിയായ സംവിധായകനു സാധിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ അരുണ്‍കുമാരിന്റെ സംവിധാന പാഠവത്തേക്കാള്‍ ചിത്രത്തില്‍ മികച്ച് നില്‍ക്കുന്നത് എഡിറ്റിംഗ് തന്നെയാണ്.
വളരെയധികം സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ഹരി/ രവിഎന്നീ കഥാപാത്രങ്ങളുടെ വ്യത്യസ്ഥ മാനസിക തലങ്ങളിലേക്ക് പ്രേക്ഷക ശ്രദ്ദ കേന്ധ്രീകരിക്കാന്‍ മുരളി ഗോപിയുടെ അഭിനയത്തിന് സാധിച്ചിട്ടുണ്ട്. വളരെ challenging ആയിട്ടുള്ള ഈ കഥാപാത്രത്തെ തന്നാലാവും വിധം മനോഹരമാക്കാന്‍ മുരളിഗോപിക്കായിട്ടുണ്ടെങ്കിലും ചില രംഗങ്ങളിലെ പ്രകടനങ്ങളില്‍ ചില പാളിച്ചകളും അതി ഭാവുകത്വവും കടന്നു കൂടിയുട്ടെണ്ടെന്ന് പറയാതിര്ക്കാനാവില്ല. എന്നിരുന്നാലും ക്ളൈമാക്സിലെ പ്രകടനം തികച്ചും അഭിനന്ദനമര്‍ഹിക്കുന്നു. ഒരു ഫഹദ് ഫാസില്‍ ചിത്രം എന്ന നിലക്ക് 1 by two കാണാന്‍ വരുന്ന പ്രേക്ഷകനെ നിരാശപ്പെടുതുന്ന രീതിയിലാണ് ഫഹദിന്റെ കഥാപാത്രത്തിന് ചിത്രത്തിലുള്ള പ്രാധാന്യം. ഫഹദ് ചെയ്യുന്ന പോലീസ് ഓഫീസറുടെ വേഷം ശ്രദ്ദിക്കപ്പെടുമെങ്കിലും ചിത്രത്തിലെ ഹരി/രവി എന്നീ കഥാപാത്രങ്ങള്‍ക്കുള്ള depth ഫഹദിന്റെ യൂസഫലിക്കില്ല എന്നു തന്നെ പറയാം. മനോരോഗ വിദഗ്ദനായി വേഷമിട്ട ശ്യാമപ്രസാദ് മികച്ച പ്രകടനം കാഴ്ചവച്ചത് ശ്രദ്ദേയമാണ്. ” സ്ക്രിപ്റ്റ്” ആവശ്യപ്പെടുന്നതിലൂം അതില്‍ കൂടുതലും ചുംബന രംഗങ്ങളും കിടപ്പറ രംഗങ്ങളിലും തകര്‍ത്തഭിനയിച്ച് ഹണി റോസും പ്രേക്ഷക ശ്രദ്ദ പിടിച്ചു പറ്റി.
ചിത്രത്തിലെ ഗാനങ്ങളേക്കാള്‍ മികച്ച് നിന്നത് പശ്ചാതല സ്ംഗീതമാണ്. പല രംഗങ്ങളെയും പ്രത്യേകിച്ച് ക്ളൈമാക്സിലെ രംഗങ്ങളെ കൊഴുപ്പിക്കാനും അവക്ക് ഗൗരവമായ അര്‍ത്ഥതലം സൃഷ്ടിക്കാനും പശ്ചാത്തല സംഗീതത്തിനായി. ചിത്രത്തിന്റെ ഛായാഗ്രഹണത്തില്‍ എടുത്തു പറയേണ്ട മനോഹാരിതയൊന്നും ദൃശ്യമായില്ല. വ്യത്യസ്തമായ ഒരു കഥയെ അവതരിപ്പിക്കാന്‍ ഉപയോഗിച്ച ട്രീറ്റ്മെന്റില്‍ സംവിധായകന് ചില പാകപ്പിഴകള്‍ വന്നിട്ടുണ്ടെന്ന് പറയാതിരിക്കാനാവില്ല. ചിത്രത്തെ ഒരേ സമയം കലാമൂല്യമുള്ലതും ജനപ്രിയവുമാക്കാന്‍ സംവിധായകനായില്ല. ചിത്രത്തിന്റെ മേക്കിംഗില്‍ ഒരു ശ്യാമപ്രസാദ് ടച്ച് വന്നത് യാദൃശ്ചികമെന്ന് വേണമെങ്കില്‍ പറയാം. ആദ്യപകുതിയില്‍ ചില സ്ഥലങ്ങളില്‍ ഇഴഞ്ഞ് നീങ്ങുന്നതും, രണ്ടാം പകുതിയില്‍ വന്ന ചില അപാകതകളും മാറ്റി നിര്‍ത്തിയാല്‍ ഒരു psycho thriller എന്ന നിലയില്‍ 1 by two ആസ്വാദ്യകരമായ ചിത്രം തന്നെയാണ്.