Aurangzeb( ഔറംഗസേബ് ) : Movie Review

South Indian  നായിക നടിമാര്‍ Bollywood -ല്‍  ചെന്ന് താര സിംഹാസനങ്ങള്‍ കീഴടക്കി എന്നതിന് വൈജയന്തിമാല തൊട്ട്  അസിന്‍ വരെയുള്ളവരെ നമുക്ക് ചൂണ്ടിക്കാണിക്കാനാവും. എന്നാല്‍ തെന്നിന്ത്യയില്‍ നിന്ന്  Bollywood കീഴടക്കിയ നായക നടന്മാരെപ്പറ്റി പറയുമ്പോള്‍ കമലഹാസന്‍ , ചിരഞ്ജീവി, നാഗാര്‍ജ്ജുന തുടങ്ങി ചുരുക്കം ചിലരേ നമുക്ക് ചൂണ്ടിക്കാണിക്കാനാവൂ. ഇവര്‍ക്കാണെങ്കില്‍ തെന്നിന്ത്യയില്‍ ലഭിച്ച സ്വീകാര്യത Bollywood-ല്‍  ലഭിച്ചിരുന്നില്ല എന്നത് വേറെ കാര്യം. മമ്മൂട്ടിയും ( ധര്‍ത്തീ പുത്ര) , മോഹന്‍ലാലും( Company  RGV ki Aag, Teez ), വിക്രമും ( Ravan , Devid ), സൂര്യ (Raktha charitha-2 ) രാം ചരണ്‍ (Zanjeer ) എന്നീ  south Indian സൂപ്പര്‍ താരങ്ങള്‍ ഹിന്ദി  സിനിമകളില്‍ അഭിനയിച്ചെങ്കിലും തെന്നിന്ത്യയിലെ വിജയം Bollywood-ല്‍  ആവര്‍ത്തിക്കാന്‍ ഇവര്‍ക്കായിരുന്നുല്ല. എന്നാല്‍  Bollywood-ല്‍ കുറെക്കാലം തങ്ങളുടെ സാന്നിന്ധ്യമറിയിക്കുകയൂം, തെന്നിന്ത്യയിലെ വിജയം ആവര്‍ത്തിക്കുകയും ചെയ്ത രണ്ട്  തെന്നിന്ത്യന്‍ നടന്മാരാണ് മാധവനും, സിദ്ധാര്‍ഥും. ഇവരുടെ ശ്രേണിയിലേക്ക് മലയാളിയായ പ്രിഥ്വിരാജൂം ഉയര്‍ന്ന് വരും എന്ന പ്രതീക്ഷയാണ് Aurangzeb എന്ന ചിത്രം കണ്ടിറങ്ങുമ്പോള്‍ ഓരോ കേരളീയനും തോന്നുക.

അയ്യ എന്ന ചിത്രം കണ്ട് “അയ്യേ” എന്ന് പറഞ്ഞവര്‍ക്ക് പോലും പ്രിഥ്വിരാജിന്റെ ബോളീവുഡിലെ തുടക്കം പിഴച്ചു എന്ന് പറയാനാവില്ല. പോലീസ് വേഷങ്ങളില്‍ തിളങ്ങാനുള്ള പ്രിഥിയുടെ കഴിവാണ് Aurangzeb-ലെ ആര്യയെ അവതരിപ്പിക്കാന്‍ Yashraj films  പ്രിഥിയെ cast ചെയ്തതെങ്കിലും ആ കഥാപാത്രത്തെ പരിപൂര്‍ണ്ണ ഒതുക്കത്തോടെയൂം അച്ചടക്കത്തോടെയും അവതരിപ്പിക്കാന്‍ പ്രിഥ്വിക്ക് കഴിഞ്ഞു എന്നത് അഭിനന്ദനാര്‍ഹമാണ്. അത് കൊണ്ട് തന്നെ ഫാറാ ഖാന്റെ Happy new year -ലെ   പ്രിഥ്വിയുടെ പ്രകടനത്തിനായി ബോളിവുഡ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന സ്ഥിതി വിശേഷമാണ് കൈ വന്നിരിക്കുന്നത്. ബോളീവുഡിന് യോജിച്ച ശാരീരിക സൗന്ദര്യവും, ശബ്ദ ഗാംഭീര്യവും മുതല്‍ക്കൂട്ടാക്കിയ പ്രിഥ്വിരാജിന് ഹിന്ദി ഭാഷയെ അനായാസം കൈകാര്യം ചെയ്യാനായതും ഒരു  plus point ആണ് ).

ഹിന്ദി സിനിമാ പ്രേമികള്‍ക്ക് സുപരിചിതമായ കഥാ പശ്ചാത്തലവും പഴഞ്ചന്‍ രീതിയിലുള്ള ആഖ്യാന രീതിയും Aurangzeb  കാണുന്ന പ്രേക്ഷകനെ ബോറഡിപ്പിക്കുമെങ്കിലും ചിത്രം അങ്ങനെ എഴുതിത്തള്ളനാവുന്ന ഒരു പ്രമേയമല്ല അവതരിപ്പിക്കുന്നത് എന്നത് ശ്രദ്ദേയമാണ്. മുഗള്‍ ഭരണ കര്‍ത്താക്കളില്‍ ഏറ്റ്വും ധനികനായിരുന്ന ഔറംഗസേബിന്റെ പേര് ഈ ചിത്രത്തിനെന്തിന് നല്‍കി എന്ന ചോദ്യം പ്രേക്ഷകരില്‍ ഉയരുമെങ്കിലും                         ” സ്വപ്നങ്ങള്‍ കീഴടക്കുന്നതിനിടയില്‍ സ്വന്തക്കാര്‍ക്ക് സ്ഥാനമില്ല ” എന്നര്‍ത്ഥം വരുന്ന വാചകം പലപ്പോഴായി സംഭാഷണങ്ങളില്‍ കേള്‍ക്കാനാവുന്നത് അതിനുള്ള ഉത്തരമാണ്. തന്റെ സാമ്രാജ്യം വികസിപ്പിച്ച് ധനികനായ ഔരംഗസേബും ഈ ആശയത്തിന്റെ വക്താവാണ് എന്നുള്ളതാണ് സിനിമക്ക് ഇങ്ങനെ ഒരു പേര് നല്‍കുവാന്‍ ഹേതുവായതെങ്കിലും ചിത്രത്തില്‍ ആരാണ് യഥാര്‍ഥ ഔരംഗസേബ് എന്നുള്ളത് നമുക്ക് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ക്ലൈമാക്സ് വരെ കാത്തു നില്‍ക്കേണ്ടി വരും. അത് തന്നെയാണ് ചിത്രം പ്രേക്ഷകരെ മുഷിപ്പിക്കാതെ ക്ലൈമാക്സ് വരെ സീറ്റില്‍ പിടിച്ചിരുത്തുന്നത്.

 ACP ആയ ആര്യയുടെ( പ്രിഥ്വിരാജ്)  കുടുംബത്തിലെ ആണ്‍ പിറന്നവരെല്ലാം പോലീസിലെ ഉയര്‍ന്ന ഉദ്യോഗ്ഥരാണെങ്കിലും ഭീമമായ  തുക കൈക്കൂലി വാങ്ങി ധനികരായ പാരമ്പര്യമാണ് ആ കുടുംബത്തിനുള്ളത്. എന്നാല്‍ ആര്യയുടെ അച്ഛന്‍ ( അനുപംഖേര്‍ )  മാത്രം സത്യസന്ധതയുടെ വഴിയില്‍ സഞ്ചരിച്ചത് കൊണ്ട് ചതിയില്‍പ്പെട്ട് പോലീസ് ഉദ്യാഗം രാജിവക്കേണ്ടി വന്ന ഹതഭാഗ്യനാണ്. അഛ്ചന്റെ നിര്യാണ്ത്തിനു ശേഷം അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാന്‍ പുറപ്പെടുന്ന ആര്യയെ അനുകൂലിക്കുന്നവനായും പ്രതിരോധിക്കുന്നവനായും  അജയ്, വിഷാല്‍ ( അര്‍ജുന്‍ കപൂര്‍) എന്നീ ഇരട്ട സഹോധരങ്ങള്‍ വരുമ്പോള്‍ യഥാര്‍ഥ നായകനെയും പ്രതി നായകനേയൂം നാം തിരിച്ചറിയുന്ന രീതിയിലേക്ക് കഥ വികസിക്കുന്നു. ഡീവാര്‍ , ത്രിശൂല്‍ തുടങ്ങിയ ചിത്രങ്ങളില്‍ നാം കണ്ടു മടുത്ത സഹോധരങ്ങള്‍ തമ്മിലുള്ള വഴക്കും മക്കള്‍ -മാതൃ സ്നേഹത്തിന്റെ sentiments- ഉം  ഇവിടെയും കാണാം
 ചിത്രത്തില്‍ അനുഭവ സമ്പന്നരായ അഭിനേതാക്കള്‍ ഒരുപാടുണ്ടെങ്കിലും പ്രേക്ഷകരെ ആകര്‍ഷിച്ചത് അര്‍ജ്ജുന്‍ കപൂര്‍ എന്ന യുവ താരത്തിന്റെ പ്രകടനമാണ് എന്നുള്ളത് അത്ഭുതകരമാണ്. ഋഷി കപൂറും, ജാക്കിഷ്രോഫും തങ്ങളുടെ അനുഭവ സന്പത്തു കൊണ്ട് അവരവരുടെ വേഷങ്ങള്‍ ശ്രദ്ദേയമ്മാക്കി. നെഗറ്റീവ് വേഷമാണെങ്കിലും അമൃത സിംഗ് തന്റെ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചു. എണ്‍പതുകളിലെ അമ്മ കഥാപാത്രങ്ങളുടെ പുനരാവിഷ്കരണമാണെങ്കിലും തന്‍വി ആസ്മിയുടെ പ്രകടനം മോശമായില്ല. നായികയായി അഭിനയിച്ച സഷാ അഘായുടെ മേനിപ്രദര്‍ശനം ശ്രദ്ദിക്കപ്പെട്ടു എന്നു മാത്രം പറയാം.

Leave a Comment