Ladies and Gentleman : സുപ്പര്‍ താരവും, നാലു സുന്ദരികളും പിന്നെ അല്പം കോമഡിയും

താരജാടകളില്ലാതെ സൂപ്പര്‍ താരങ്ങള്‍ കേവലം കഥാപാത്രങ്ങള്‍ മാത്രമായി പ്രത്യക്ഷപ്പെട്ട് നമ്മെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്   ഇയ്യിടെയിറങ്ങിയ Red wine-ലൂടെയും Immanuel -ലൂടെയും നമുക്ക് കാണാന്‍ കഴിഞ്ഞത്. New generation സിനിമകളുടെ പ്രളയത്തിലൂം ബാവൂട്ടിയായും, ഇമ്മനുവലായും, രതീഷ് വാസുദേവനായും പ്രത്യക്ഷപ്പെട്ട് സൂപ്പര്‍താരങ്ങള്‍ പിടിച്ച് നിന്നപ്പോള്‍ യഥാര്‍ഥ താരാരധകരുടെയും ചലച്ചിത്ര പ്രേമികളുടെയും മനസ്സു നിറഞ്ഞിരുന്നു. എന്നാലിപ്പോള്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ താരപ്പൊലിമയും, മാനറിസങ്ങളും, വ്യക്തി വിശേഷണങ്ങളും മനസ്സില്‍ കണ്ട് സൂപ്പര്‍താരത്തിനായി മാത്രം സൃഷ്ടിച്ചെടുത്ത കഥയുമായാണ് മലയാള സിനിമയിലെ ഏറ്റവും … Read more

ഇമ്മാനുവല്‍ Movie Review : നന്മ നിറഞ്ഞവന്‍ ഇമ്മാനുവല്‍

മാറിവരുന്ന ജീവിത രീതിക്കനുസരിച്ച് മനുഷ്യവ്യക്തിത്വങ്ങളിലും വ്യതിയാനം സംഭവിച്ചതിനാലാകാം  ഇടക്കാലത്ത് സിനിമയിലെയും നായക സങ്കല്‍പ്പങ്ങള്‍ക്ക് ഒരു ഇരുണ്ടവയക്തിത്വം കടന്നു കൂടിയത്. ന്യൂജനറേഷന്‍  സിനിമകളിലെ ബഹു ഭൂരിഭാഗം നായകന്മാര്‍ക്കും Grey shaded പരിവേഷം  നല്‍കി മലയാള സിനിമയില്‍ നന്മയുടെ പ്രതിരൂപമായ നായകന്മാര്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുമ്പോഴാണ്  “നന്മ നിറഞ്ഞ” ഇമ്മാനുവലുമായി ലാല്‍ ജോസ് വരുന്നത്. ഈയ്യിടെ നമ്മെ വിട്ടു പിരിഞ്ഞ സുകുമാരിയമ്മയുടെ ഈ ചിത്രത്തിലവതരിപ്പിച്ച കദീശുമ്മ ഇമ്മാനുവലിനെപ്പറ്റി പറയുന്നതു പോലെ ” പടച്ചോന്റെ നന്മയുള്ള മനുഷ്യനാണ്” മമ്മൂട്ടി അവതരിപ്പിക്കുന്ന ഇമ്മാനുവല്‍ എന്ന കഥാപാത്രം. … Read more

Amen (ആമേന്‍ ): സംവിധായകന്റെ കരവിരുത് തെളിഞ്ഞു കാണുന്ന ചിത്രം

ലളിതമായ ഒരു തിരക്കഥയെ ദൃശ്യങ്ങളുടെയും ശബ്ദത്തിന്റെയും സഹായത്തോടെ പ്രതീകാത്മകമായും കാവ്യാത്മകമായും അവതരിപ്പിക്കുകയും അത് പ്രേക്ഷകന്‍ മടുപ്പില്ലാതെ ആസ്വധിക്കുകയും ചെയ്യുമ്പോഴാണ് ഒരു സിനിമക്ക് ചുക്കാന്‍ പിടിക്കുന്ന സംവിധായകന്റെ യഥാര്‍ഥ മികവ് വ്യക്തമാവുന്നത്. സംവിധായകന്‍ എന്ന കലാകാരന്റെ ഈ കഴിവിനെയായിരിക്കും ആമേന്‍ എന്ന ചിത്രം കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനെയും  ഈ ചിത്രത്തിന്റെ കഥയേക്കാളും കഥാപാത്രങ്ങളേക്കാളൂം  ആകര്‍ഷിച്ചത്. കുട്ടനാട്ടിലെ കരക്കാര്‍ തമ്മിലുള്ള വള്ളം കളി മത്സരങ്ങള്‍ മലയാള സിനിമക്ക് പല തവണ ഇതിവൃത്തമായിട്ടുണ്ടെങ്കിലും കരക്കാര്‍ തമ്മിലുള്ള ബാന്റ് ടീമുകള്‍ തമ്മിലുള്ള മത്സരമാണ് … Read more

3 Dots ( ത്രീ ഡോട്സ് ) Movie Review

തൊണ്ണൂറുകളിലെ മലയാള സിനിമകളിലായിരുന്നു തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്ന കഥാപാത്രങ്ങള്‍ യാദൃശ്ചികമായി കണ്ടുമുട്ടുകയും പിന്നീടവരൊന്നിച്ച് ചേര്‍ന്ന് നടത്തുന്ന ‘ഊടായിപ്പ് ‘ ഓപ്പറേഷനുകളും, അതിനിടയിലുണ്ടാകുന്ന സംഘര്‍ഷങ്ങളും എല്ലാം കോമഡി കലര്‍ത്തി ഒരു മസാലപ്പരുവമാക്കി പ്രേക്ഷകര്‍ക്ക് വിളമ്പിയിരുന്നത്. എന്നാല്‍ ന്യൂജനറേഷന്‍ വിപ്ലവവും  താണ്ടി കഥംശത്തിലും ആഖ്യാന രീതിയിലും പുതിയ പരീക്ഷണങ്ങളുമായി മലയാള സിനിമ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും പഴയ പല്ലവിയിലേക്ക് തന്നെ തിരിച്ചു പോവുകയാണോ എന്ന് തോന്നിക്കുമാറ് ത്രീ ഡോട്ട്സുമായി ഓര്‍ഡിനറി സംവിധായകന്‍ വരുന്നത്. തൊണ്ണൂറുകളില്‍ അത്തരം പടങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നെങ്കില്‍ അവയില്‍ … Read more

RED WINE (Movie Review): റെഡ് വൈനിന്റെ നിറവും വീര്യവും പ്രതീകാത്മകമാവുമ്പോള്‍ …

ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയ സമിതിയിലെ മലയാളിയായ Jury Member മലയാള സിനിമ മറ്റ് ഭാഷാ ചിത്രങ്ങളെ അപേക്ഷിച്ച് സാങ്കേതികമായി ഒരു പാട് വളരാനുണ്ടെന്ന് ഇയ്യിടെ അഭിപ്രായപ്പെടുകയുണ്ടായി. അത് പോലെ തന്നെ  സംസ്ഥാന ചലച്ചിത അവാര്‍ഡ് Jury Chairman ,  New generation സിനിമകള്‍ക്ക്  സാങ്കേതികയുടെ കാര്യത്തില്‍ മാത്രമേ നിലവാരമുള്ളൂ എന്നും  അഭിപ്രായപ്പെടുകയുണ്ടായി. ഇരുവരുടെയും അഭിപ്രായങ്ങള്‍ തമ്മില്‍ ഭിന്നത അനുഭവപ്പെടുകയാണെങ്കിലും മലയാള സിനിമയുടെ വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്ക തന്നെയാണ് ഇവരുടെ വാക്കുകളില്‍ പ്രകടമാകുന്നത്. എന്നാല്‍ മലയാള സിനിമ ലോകശ്രദ്ദ പിടിച്ചു പറ്റിയിട്ടുണ്ടെങ്കില്‍ … Read more

60th National Film Awards: Winners List

60th National Film Awards are announced. Hindi, Malayalam & Marathi Films grabbed more Awards. The National Film Award Jury led by Benaglai Film maker Basu Chatterjee selected  Hindi film Paan Singh Tomar as the best feature film this year. Here is the complete list of winners Best Feature Film: Paan Singh Tomar Best Director: Shivaji Lotan Patil for Dhag (Marathi)Best Actor: Irrfan for Paan Singh … Read more

പാതിരാമണല്‍ : വേട്ടക്കാരനും ഇരക്കുമിടയില്‍ കൂടുങ്ങിയ പ്രേക്ഷകര്‍

A certificate ലഭിക്കുന്നത് സിനിമയുടെ സാമ്പത്തിക വിജയത്തിന് അനുകൂലമായാണോ, പ്രതികൂലമായാണോ ബാധിക്കുക എന്ന തിരിച്ചറിവുപോലുമില്ലാത്തവരെന്ന് തോന്നിക്കുന്ന വിധത്തിലാണ് പലരും Social networking site-ലൂടെ ഒരു സിനിമക്ക് A certificate ലഭിച്ച വിവരം കൊട്ടിഘോഷിക്കുന്നത്. ഇങ്ങനെ A certificate ലഭിച്ച വിവരം അഭിമാന പൂര്‍വ്വം കൊട്ടിഘോഷിച്ച് രണ്ടാഴ്ച മുമ്പിറങ്ങിയ ഒരു സിനിമയുടെ “കാറ്റു പോയി” എന്നുള്ള വാസ്തവം ആ സിനിമയുടെ പ്രദര്‍ശന ഹാളിലെ ഒഴിഞ്ഞ സീറ്റുകള്‍ കണ്ടാല്‍ ആര്‍ക്കും ബോധ്യമാവുന്നതാണ്. ഈ അവസരത്തിലാണ് A certificate  ലഭിച്ചു എന്ന അവകാശവാധവുമായി റിലീസായ പാതിരാമണലിന്റെ … Read more

ലക്കി സ്റ്റാര്‍ (Lucky Star): കുടുംബ പ്രേക്ഷകരുടെ സമയം തെളിഞ്ഞു …

പരസ്യ നിര്‍മ്മാണ രംഗത്തു നിന്നും ചലച്ചിത്രലോകത്തേക്ക് ചുവടു വച്ച സംവിധായകരെല്ലാം ഒരു പാട്  വ്യത്യസ്തത പുലര്‍ത്തുന്ന സിനിമകളാണ് മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. പരസ്യ ചിത്ര ലോകത്തു നിന്നും വന്ന V.K പ്രകാശും ആഷിഖ് അബുവുമെല്ലാം മലയാള സിനിമാ പ്രേമികള്‍ക്ക് പ്രമേയപരമായും, ആഖ്യാനപരമായും പുതുമ പുലര്‍ത്തുന്ന സിനിമകളാണ് സമ്മാനിച്ചിട്ടുള്ളത്. ഇവരെപ്പോലെ പരസ്യലോകത്ത് നിന്നും ചലച്ചിത്രലോകത്തേക്ക് ചുവടു വച്ചു കൊണ്ട് Lucky Star-മായി വാന്ന ദീപു അന്തിക്കാട് എന്ന സംവിധായകന്‍ മലയാള സിനിമാ ലോകത്തിന് ഒരു ഭാഗ്യതാരമാകുമെന്ന പ്രതീക്ഷ നല്‍കുന്ന രീതിയിലാണ് … Read more

റബേക്ക ഉതുപ്പ് കിഴ്ക്കെമല : Movie Review

വര്‍ഷങ്ങള്‍ക്ക് മുമ്പ്  സല്ലാപം എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ എന്ന അനുഗ്രഹീത നടിയെ മലയാള സിനിമക്ക് ലഭിച്ചത്. ദിലീപിനെ നായക നിരയിലേക്ക് ഉയര്‍ത്തിയ സല്ലാപം ലോഹിതദാസിന്റെ കെട്ടുറപ്പുള്ള തിരക്കഥ കൊണ്ട് മാത്രമല്ല ജനപ്രിയമായത്, സുന്ദര്‍ ദാസ് എന്ന സംവിധായകന്റെ പ്രതിഭയും ആ ചിത്രത്തെ മികവുറ്റതാക്കി എന്നുള്ളത് വാസ്തവം. എന്നാല്‍ മലയാള സിനിമ ഒരു നവോത്ഥാന യുഗത്തിലൂടെ കുതിക്കുന്ന ഈ കാലഘട്ടത്തില്‍ റബേക്ക ഉതുപ്പുമായി വന്ന സുന്ദര്‍ ദാസ് പ്രേക്ഷകനെ എത്രമാത്രം സംത്രൂപ്തിപ്പെടുത്തി എന്നത്  mixed opinions  ലഭിക്കുന്ന ഒരു ചോദ്യമാണ്. … Read more

KILI POYI : ലഹരിയുടെ പുകമറ സൃഷ്ടിച്ചു കൊണ്ട് കിളിപോയി…

സിനിമ ഒരു ജനപ്രിയ കലയായിത്തീര്‍ന്നത് അതിന്  വിനോദത്തോടൊപ്പം വിജ്ഞാനവും നല്‍കി പ്രേക്ഷകരെ എളുപ്പം സ്വാധീനിക്കാനാവുമെന്നുള്ളത് കൊണ്ടാണ്. അത് കൊണ്ട് തന്നെ ഓരോ സിനിമക്കു പിന്നിലും ചലച്ചിത്രകാരന്റെ വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ട്. അത് ഒരു പക്ഷേ രാഷ്ട്രീയമോ, ആദര്‍ശപരമോ, മതപരമോ, സാംസ്കാരികമോ അല്ലെങ്കില്‍ സാമൂഹ്യപരമോ ആയ ചില സന്ദേശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതാവാം. സാമ്പത്തിക നേട്ടങ്ങള്‍ മാത്രം ലക്ഷ്യം വെച്ച് സിനിമ പിടിക്കുന്നവര്‍ പോലും അദൃശ്യമായ എന്തെങ്കിലും സന്ദേശങ്ങള്‍ സിനിമയിലൂടെ പ്രേക്ഷകരിലെത്തിക്കാന്‍ ശ്രമിച്ചതായി നമുക്ക് സൂഷ്മനിരീക്ഷണം നടത്തിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ … Read more