പെണ്‍ വാണിഭവും, സ്ത്രീ പീഡനങ്ങളും മാധ്യമങ്ങള്‍ക്ക് എന്നും ചൂടുള്ള വാര്‍ത്തകളാണ്. ഈ പീഢനങ്ങളുടെ വിശദാംശങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഓരോ മാധ്യമങ്ങളും തങ്ങളുടെ ‘ മാധ്യമ ധര്‍മ്മം ‘ നിര്‍വ്വഹിക്കാന്‍ മത്സരിക്കുമ്പോള്‍ പീഢനങ്ങള്‍ക്ക് വിധേയരാവുന്ന പെണ്‍കുട്ടികളുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ മാനസികാവസ്ഥയെപ്പറ്റി പലരും ബോധപൂര്‍വ്വം മറക്കുന്നു. ഡല്‍ഹി Gang rape-ന്റെ അലയൊളികള്‍ ഇന്ത്യന്‍ ജനതയെ മുഴുവന്‍ ഞെട്ടിച്ചെങ്കിലും പെണ്‍കുട്ടി മരണപ്പെട്ടപ്പോള്‍ അവള്‍ക്ക് വേണ്ടി അനുശോചന സമ്മേളനങ്ങള്‍ നടത്തിയും പ്രതികള്‍ക്ക് പ്രാകൃതമായ Punishment നല്‍കണമെന്ന് വാധിച്ചും പലരും വാര്‍ത്തകളില്‍ ഇടം നേടിയെങ്കിലും ദിനം പ്രതി നൂറോളം Breaking News പടച്ചു വിടുന്ന ടി വീ ചാനലുകളില്‍ എന്നും പുതിയ/പുതുതായി മെനഞ്ഞെടുക്കുന്ന വാര്‍ത്തകള്‍ക്കാണ് പ്രസക്തി. ഇതു പോലെ തന്നെയായിരുന്നു മലയാളി മനസാക്ഷിയെ ഞെട്ടിച്ച സൗമ്യ പീഢന/വധക്കേസും മാധ്യമങ്ങള്‍ ആഘോഷിച്ചത്. സംഭവം നടന്നിട്ട് അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ Sensational ആക്കി മാറ്റി TRP rate-ഉം Circulation-ഉം കൂട്ടാന്‍ തിടുക്കം കാണിക്കാനേ മാധ്യമങ്ങള്‍ക്ക് കഴിയൂ എന്നോര്‍ത്ത് നാം വിലപിക്കുമ്പോള്‍ ഒരു പീഢനം എങ്ങനെ ഒഴിവാക്കാമായിരുന്നു എന്ന് കാണിച്ച് തരാനാണ് Breaking News എന്ന ചിത്രത്തിലൂടെ സംവിധായകന്‍ ശ്രമിക്കുന്നത്.
സൗമ്യ വധക്കേസിന്റെ സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച വാര്‍ത്തകളില്‍ നിന്ന് പ്രചോധനം കൊണ്ട് G.കിഷോര്‍ രചിച്ച് സുധീര്‍ അമ്പലപ്പാട്ട് സംവിധാനം ചെയ്ത ബ്രേക്കിംഗ് ന്യൂസിലൂടെ സ്ത്രീ പീഢനക്കേസുകളോട് മാധ്യമങ്ങളും സമൂഹവും പ്രകടിപ്പിക്കുന്ന ആവേശവും സ്ത്രീ സംരക്ഷണത്തിന് വേണ്ടിയുള്ള വാധമുഖങ്ങളും ഒരേ സമയം പരാമര്‍ശനത്തിന് വിധേയമാക്കുകയാണ്. വിവാഹനിശ്ചയം കഴിഞ്ഞ സ്നേഹ എന്ന പെണ്‍കുട്ടി ട്രെയിനില്‍ വെച്ച് പീഢനത്തിനിരയാകുന്നത് കണ്ട് ഒന്നും ചെയ്യാന്‍ കഴിയാതെ പകച്ചു നില്‍ക്കേണ്ടി വന്ന നയന എന്ന കോളേജ് വിധ്യാര്‍ഥിനി നേരിടേണ്ടി വരുന്ന ചോദ്യശരങ്ങളും, ജന സമൂഹത്തിന്റെ വെറുപ്പും, അത് മൂലം നയന അനുഭവിക്കേണ്ടി വരുന്ന മാനസിക പീഢനങ്ങളുമാണ് ചിത്രത്തിലുടനീളം കാണിക്കുന്നതെങ്കിലും Climax-ല്‍ യഥാര്‍ഥ സംഭവ വികാസങ്ങള്‍ വെളിപ്പെടുത്തുന്നതിലൂടെ ചലച്ചിത്രകാരന്‍ ഒരേ സമയം സ്ത്രീ പീഡനക്കഥകളോടുള്ള മാധ്യമ – പൊതു ജന ആവേശത്തെ വിമര്‍ശിക്കുകയും, ഒരു ദുരന്തം എങ്ങനെ ഒഴിവാക്കാനാവുമെന്നാണ് ഓരോരുത്തരും ചിന്തിക്കേണ്ടതെന്നും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.സിനിമയുടെ പ്രധാന സംഭവങ്ങള്‍ നടക്കുന്നത് ട്രെയിനില്‍ വെച്ചായത് കൊണ്ടാണെന്ന് തോന്നുന്നു. Titles കാണിക്കുമ്പോള്‍ ട്രെയിന്‍ യാത്രയുടെ ദൃശ്യങ്ങള്‍ പുതുമയോടെ കാണിച്ചത്. ട്രെയിനിലെ യാത്രക്കാരെ കാണിക്കതെ തന്നെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സ്റ്റേഷനുകളിലൂടെ ട്രെയിന്‍ നീങ്ങുമ്പോള്‍ അവിടത്തെ പ്രാദേഷിക ഭാഷകളിലുള്ള സംഭാഷണങ്ങള്‍ മാത്രം കേള്‍പ്പിച്ച് ടൈറ്റിലുകള്‍ കാണിക്കുന്നതിന് ഒരു പുതിയ രീതി അവലംബിച്ചത് ശ്രദ്ധേയമായി.
Management വിധ്യാര്‍ഥിനിയായ നയനെ അവതരിപ്പിച്ച കാവ്യാമാധവന്‍ സ്വന്തം ശബ്ദത്തിന്റെ സഹായത്തോടെ തന്നെ അഭിനയം മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സൂപ്പര്‍ താരങ്ങളുടെ നയികയായി കാവ്യയെ കണ്ട് കഴിഞ്ഞ പ്രേക്ഷകര്‍ക്ക് അവരെ ഒരു കോളേജ് കുമാരിയായി ഉള്‍ക്കൊള്ളാന്‍ പ്രയാസം തോന്നിയെങ്കില്‍ കുറ്റം പറായേണ്ടതില്ല. Breaking News -ന് ആക്ഷേപ ഹാസ്യത്തിന്റെ അംശം കലര്‍ത്താന്‍ സിനിമയിലുള്‍പ്പെടുത്തിയ ബീരാന്‍ കോയ എന്ന കഥാപാത്രത്തെ സ്വതസിദ്ധമായ ഭാവ- സംഭാഷണ ശൈലിയിലൂടെ മാമുക്കോയ മികച്ചതാക്കി. മൈഥിലിയും, സുകുമരിയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടി . എങ്കിലും വിനീതിന്റെ കഥാപാത്രത്തിന് ഒട്ടും സിനിമയില്‍ പ്രാധാന്യം നല്‍കാതിരുന്നത് ബ്രേക്കിംഗ് ന്യൂസിനെ ഒരു സ്ത്രീപക്ഷ സിനിമയായി തന്നെ മുദ്രകുത്തണമെന്ന ചലച്ചിത്രകാരന്റെ വാശിയാണെന്ന് അനുമാനിക്കാം. തിയേറ്ററില്‍ ജനപ്രവാഹം കുറയുന്നതിനും ഇത് തന്നെ കാരണമായി എന്ന് സംവിധായകന് വൈകിയായാലും ബോധ്യപ്പെടുമെന്നത് ഉറപ്പുള്ള സംഗതിയാണ്.
വര്‍ഷങ്ങള്‍ തോറും കൂടിക്കൊണ്ടിരിക്കുന്ന ടിവി ചാനലുകളുടെ ക്യാമറക്കണ്ണുകളില്‍ കുടുങ്ങാന്‍ വെമ്പല്‍ കൊള്ളുന്ന മലയാളികളെയും , അവയെ ഭയത്തോടെയും പുഛത്തോടെയും കാണുമ്മ മറ്റു ചില മലയാളികളെയും സിനിമയിലൂടെ കാണിച്ച് കൊണ്ട് ചാനല്‍ വിപ്ളവം മലയാളികള്‍ക്ക് ഒരേ സമയം ഉപകാരപ്രദവും ഭീഷണിയുമായി മാറുന്ന നഗന യാഥാര്‍ഥ്യം തിരിച്ചറിയാന്‍ Breaking News നമ്മെ സഹായിക്കുന്നു. മോഹന്‍ സിതാരയുടെ സംഗീതത്തിലുള്ള ഗാനങ്ങള്‍ക്ക് എടുത്തു പറയാവുന്ന സവിശേഷതകളൊന്നുമില്ലെങ്കിലും പശ്ചത്തല സംഗീതം രംഗങ്ങള്‍ക്ക് ഉദ്വേഗവും താളവും നല്‍കുന്നതില്‍ വിജയിച്ചിരിക്കുന്നു. മറ്റ് സാങ്കേതിക- അണിയറ പ്രവര്‍ത്തന മേഖലകളിലൊന്നും മികവ് പുലര്‍ത്തുന്നതായി ഒറ്റ നോട്ടത്തില്‍ തോന്നില്ലെങ്കിലും കുറ്റം പറയാവുന്ന പോരായമകളൊന്നും കാണാനാവില്ല. പ്രതികരണ ശേഷിയുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കാനുള്ള സന്ദേശം നല്‍കുന്ന സിനിമ സ്ത്രീയുടെ കയ്യൂക്കിനെയും പ്രതികരണ ശേഷിയെയും മാത്രമാണ് ഉദ്ദേശിച്ചത് എന്നത് യുവാക്കളെ ചൊടിപ്പിക്കാനല്ല്ലെന്നും മറിച്ച് പ്രതികരണ ശേഷിയുടെ കാര്യത്തില്‍ പുരുഷനമാര്‍ എന്നും മുന്‍പന്തിയിലാണ് എന്നാണ് ചലച്ചിത്രകാരണ്‍ അര്‍ഥമാക്കിയത് എന്നും യുവ പുരുഷ കേസരികള്‍ മനസ്സിലാക്കിയല്‍ നന്ന്.
🙂