ഡയമണ്ട് നെക്ളേസ് : ലളിതം..സുന്ദരം..പരിശുദ്ധം..

ഗള്‍ഫ് നാടുകളിലെ ആഢംബരവും, കഷ്ടപ്പാടുകളൂം, പീഢനങ്ങളുമെല്ലാം പ്രമേയമാക്കി ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയുട്ടെണ്ടെങ്കിലും, “ഡയമണ്ട് നെക്ളേസ്” അതില്‍ നിന്നുമെല്ലാം വേറിട്ട് നില്‍ക്കുന്നത് പ്രമേയത്തിലെ പുതുമ കൊണ്ടോ ട്രീറ്റ്മെന്റിലെ വ്യത്യസ്തത കൊണ്ടോ ആണെന്ന് പറഞ്ഞ് മുമ്പിറങ്ങിയ അറബിക്കഥകളുമായി ഇതിനെ താരതമ്യം ചെയ്യാനുദ്ദേശിക്കുന്നില്ല. ജീവസ്സുറ്റ ഒട്ടനേകം കഥാപാത്രങ്ങളാകുന്ന രത്നങ്ങള്‍ പരസ്പര പൂരകമെന്നോണം കോര്‍ത്തിണക്കിയപ്പോള്‍ ലഭിച്ച ഡയമണ്ട് നെക്ളേസിനെപ്പോലെ പരിശുദ്ദവും അമൂല്യവുമായ കഥയെ ലളിതമായും സത്യസന്ധമായും അവതരിപ്പിച്ചതാണ് ഡയമണ്ട് നെക്ളേസ് എന്ന ചിത്രത്തിന് തിളക്കം കൂട്ടുന്നത്. മലയാളികള്‍ക്ക് ഒട്ടേറെ കലാമൂല്യമുള്ള ജനപ്രിയ ചിത്രങ്ങള്‍ … Read more

22 ഫീമെയില്‍ കോട്ടയം:മലയാളസിനിമയില്‍ ന്യൂ ജനറേഷന്‍ തരംഗം

മലയാള സിനിമ എന്നാല്‍ വെറും “കോമഡി” എന്ന പേരിലുള്ള കോമാളിത്തരങ്ങളും, തീപ്പൊരി ഡയലോഗുകളും, അമാനുഷിക കഥാപാത്രങ്ങളുടെ അതിസാഹസിക ആക്ഷന്‍ സീക്വന്‍സുകളുമടങ്ങിയ ചവറ് മസാല ചിത്രങ്ങളെല്ല എന്നു കാണിച്ചു കൊടുത്ത ന്യൂ ജനറേഷന്‍ സിനിമകളുടെ ശ്രേണിയിലേക്ക് ഇതാ ആഷിക് അബുവിന്റെ മറ്റൊരു സംഭാവന. 22 Female കോട്ടയം എന്ന ചിത്രത്തിലൂടെ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും അവയുടെ അതിജീവനവും ഒട്ടും മസാല ചേരുവകളില്ലാതെ നിഷ്പക്ഷമായും ചങ്കുറപ്പോടെയും ദൃശ്യവത്കരിച്ചത് തികച്ചും നവീനമായ അവതരണ ശൈലിയിലൂടെയാണെന്നുള്ളത് പ്രശംസയര്‍ഹിക്കുന്നു ഡയലോഗുകലുടെ അതിഭാവുകത്വം ഇല്ലാതെ മൊണ്ടാഷുകളും … Read more