വിശ്വരുപം: Hollywood നിലവാരത്തിലുള്ള Indian ചലച്ചിത്ര വിസ്മയം

ഇന്ത്യന്‍ സിനിമയില്‍ “സകലകലാ വല്ലഭന്‍ ”  എന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യനായ ഒരു ചലച്ചിത്രകാരനാണ് കമലഹാസന്‍ . വിശ്വരൂപം എന്ന ചിത്രത്തിലൂടെ താന്‍ പരിപൂര്‍ണ്ണമായും ഒരു ചലച്ചിത്രകാരനാണെന്നും എല്ലാവരെയൂം ത്രൂപ്തിപ്പെടുത്തിക്കൊണ്ട് സിനിമ നിര്‍മ്മിക്കുക എന്നുള്ളതിനേക്കാള്‍  തന്റെ ചലച്ചിത്ര സപര്യയുടെ പൂര്‍ണ്ണതക്കാണ് ഒരു കലാകാരന്‍ പ്രാധാന്യം നല്‍കേണ്ടതെന്നും  തികഞ്ഞ ചലച്ചിത്ര ബോധമുള്ള ഒരു സകലകലാ വല്ലഭന്‍ തന്നെയാണ് താനെന്നും ഒരിക്കല്‍ക്കുടി അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. തന്റെ ആശയങ്ങളും ആദര്‍ശങ്ങളും ജനങ്ങളോട് സംവേദിക്കാനാണ് സിനിമ എന്ന മാധ്യമത്തെ എല്ലാ ചലച്ചിത്രകാരന്‍മാരും കാണുന്നത്. … Read more

Kammath & Kammath: സ്ഥിരം ചേരുവകളുടെ ‘Special’ വിഭവങ്ങളുമായി കമ്മത്ത് & കമ്മത്ത്

2012-ല്‍ ഏറ്റവുമധികം Box office collection നേടിയ മലയാള ചിത്രമായ മായാമോഹിനിയുടെ  സാമ്പത്തിക വിജയം നവോത്ഥാന സിനിമാ വാദികളുടെ  കണ്ണ് തുറപ്പിച്ച ഒരു വാസ്തവമാണ് . വിദേശ സിനിമകളുടെ  Cochin Version അല്ലാതിരുന്നതും  New Generation ബാധയേല്‍ക്കാ തിരുന്നതും പ്രസ്തുത ചിത്രത്തിന്  കുടുംബ പ്രേക്ഷകരടക്കമുള്ള  Mass Audience-നെ നെടിക്കൊടുത്തു. ഇത് തന്നെയാണ് മായാമോഹിനിയുടെ വമ്പന്‍ സാമ്പത്തിക വിജയത്തിന് തുണയായത്. യുവ പ്രേക്ഷകരെയും കുടുംബ പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ഒരു സിനിമക്കെ കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും പണം … Read more

INKAAR gives a Clever Definition for Flirting & Sexual Harassment

Flirting at work place is not a crime in India. But if a woman gets disturbed by flirting, she can accuse him for sexual harassment. It depends how women feel about it.  If you have listened to this dialogue from Inkaar you will be having so many questions in your mind. But Sudhir Mishra tries … Read more

റോമന്‍സ് : കുഞ്ചാക്കോ ബോബന്‍ – ബിജു മേനോന്‍ കൂട്ടുകെട്ടിന് മറ്റൊരു "പൂമാല"

ദാസനും വിജയനും എന്ന പേരില്‍ മോഹന്‍ ലാലും ശ്രീനിവാസനുമായിരുന്നു ഒരു കാലത്ത് മലയാള സിനിമയിലെ ഹിറ്റ് സുഹൃദ് ജോഡികളെങ്കില്‍ ഈ ന്യൂ ജനറേഷന്‍ കാലഘട്ടത്തില്‍ മലയാളി യുവത്വത്തെ കീഴടക്കുന്ന സുഹൃദ് ജോഡികള്‍ കുഞ്ചാക്കോ ബോബനും ബിജു മേനോനുമാണ് എന്നത് അടിവരയിടുന്നതാണ് റോമന്‍സ് എന്നാ സിനിമയിലെ ഇരുവരുടെയും കൂട്ടു കെട്ടിന്റെ വിജയം വ്യക്തമാക്കുന്നത്. സീനിയേഴ്സിലും, മല്ലു സിംഗിലും, 101 വെഡ്ഡിംഗിലൂമെല്ലാം ഈ കൂട്ടു കെട്ട് നമുക്ക് കാണാന്‍ കഴിഞ്ഞിരുന്നെങ്കിലും ഓര്‍ഡിനറിയിലെ ഇരുവരുടെയും രസതന്ത്രമാണ് പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിച്ചത്. അത് … Read more

Movie Review : ലിസമ്മയുടെ വീട്‌

2012 – ല്‍ മലയാള സിനിമാലോകം ന്യൂ ജനറേഷന്‍  പ്രളയത്തില്‍  മുങ്ങിത്താണപ്പോള്‍ കലാമൂല്യാമുള്ളതെന്ന് പറയാന്‍  ചുരുക്കം ചില സിനിമകള്‍ മാത്രമേ മലയാളികള്‍ക്ക് ലഭിച്ചിരുന്നുള്ളൂ . എന്നാല്‍ 2013 -ന്റെ ആദ്യവാരത്തില്‍  തന്നെ  മലയാള സിനിമ പ്രേമികള്‍ക്ക് ഒരു പുത്തന്‍ പ്രതീക്ഷ നല്‍കിക്കൊണ്ടാണ്‌  ‘ ലിസമ്മയുടെ വീട്‌ ‘ നമുക്ക്‌ മുന്നില്‍ അവതരിക്കുന്നത്‌. ശക്തമായ പുരുഷ കഥാപാത്രങ്ങളില്‍ നിന്ന് മാത്രം സിനിമക്ക് രണ്ടാം ഭാഗം  ഉത്ഭവിച്ച മലയാള സിനിമ ചരിത്രത്തിലാദ്യമായി ദൂര്‍ബലയും പീഢനത്തിനിരയുമായ ലിസമ്മ എന്ന കഥാപാത്രത്തില്‍ നിന്ന് സിനിമക്ക് രണ്ടാം … Read more

ഒഴിമുറി: നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനാകാത്ത ചിത്രം

വ്യത്യസ്തമായ ട്രീറ്റ്മെന്റും സാങ്കേതികത്തികവുമുള്ള ചിത്രങ്ങളെയെല്ലാം ന്യൂജനറേഷന്‍ സിനിമകളെന്ന് മുദ്രകുത്തി മലയാള സിനിമയില്‍ ഒരു ന്യൂ ജനറേഷന്‍ തരംഗം സൃഷ്ടിക്കുന്നതില്‍ ഓരോരുത്തരും വെപ്രാളപ്പെടുമ്പോള്‍ സിനിമ ഒരു കലാരൂപമാണെന്നും, സാങ്കേതിക മേന്മ കൊണ്ട് മാത്രം ഒരു സിനിമ ഉത്തമ കലാ സൃഷ്ടിയാവില്ല എന്നും പലരും ബോധപൂര്‍വ്വം മറക്കുന്നു. ഈ അവസരത്തിലാണ് കരുത്തുറ്റ കഥാപാത്രങ്ങളും കേരളത്തിന്റെ ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്ന പുതുമയാര്‍ന്ന കഥയുമായി വന്ന ഒഴിമുറി എന്ന “മലയാളിത്തമുള്ള” മലയാള സിനിമയുടെ പ്രസക്തി. ” തലപ്പാവ് ” എന്ന ചിത്രത്തിലൂടെ നവാഗത … Read more

സ്പിരിറ്റ് : മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയാകേണ്ട സിനിമ

ഒരു ചലച്ചിത്രകാരന് സമൂഹത്തോടുള്ള പ്രതിബദ്ധത എങ്ങനെ ധാര്‍മ്മികമായും ക്രിയാത്മകമായും നിര്‍വ്വഹിക്കാം എന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരമാണ് ‘സ്പിരിറ്റ് ‘ എന്ന ചിത്രത്തിലൂടെ രന്‍ജിത് എന്ന പ്രതിഭാധരനായ സംവിധായകന്‍ കാണിച്ചു തന്നിരിക്കുന്നത്. തന്റെ തന്നെ പൂര്‍വ്വകാല സൃഷ്ടികളായ അമാനുഷിക കഥാപാത്രിങ്ങളിലൂടെ മദ്യത്തിന്റെ വീര്യം നല്‍കുന്ന ശൗര്യവും, മദ്യപാനത്തിന്റെ ലഹരിയുടെ ഉന്മാദത്വവും മനോഹരമായി കാണിച്ചു തന്ന ചലച്ചിത്രകാരനില്‍ നിന്നു തന്നെ മദ്യപാനം എന്ന ബഹുഭൂരിപക്ഷം മലയാളികളുടെ ‘ ദിനചര്യ ‘ കേരളീയ ജനതയെ എത്ര മാരകമായി പിടികൂടിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന … Read more

ഡയമണ്ട് നെക്ളേസ് : ലളിതം..സുന്ദരം..പരിശുദ്ധം..

ഗള്‍ഫ് നാടുകളിലെ ആഢംബരവും, കഷ്ടപ്പാടുകളൂം, പീഢനങ്ങളുമെല്ലാം പ്രമേയമാക്കി ഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയുട്ടെണ്ടെങ്കിലും, “ഡയമണ്ട് നെക്ളേസ്” അതില്‍ നിന്നുമെല്ലാം വേറിട്ട് നില്‍ക്കുന്നത് പ്രമേയത്തിലെ പുതുമ കൊണ്ടോ ട്രീറ്റ്മെന്റിലെ വ്യത്യസ്തത കൊണ്ടോ ആണെന്ന് പറഞ്ഞ് മുമ്പിറങ്ങിയ അറബിക്കഥകളുമായി ഇതിനെ താരതമ്യം ചെയ്യാനുദ്ദേശിക്കുന്നില്ല. ജീവസ്സുറ്റ ഒട്ടനേകം കഥാപാത്രങ്ങളാകുന്ന രത്നങ്ങള്‍ പരസ്പര പൂരകമെന്നോണം കോര്‍ത്തിണക്കിയപ്പോള്‍ ലഭിച്ച ഡയമണ്ട് നെക്ളേസിനെപ്പോലെ പരിശുദ്ദവും അമൂല്യവുമായ കഥയെ ലളിതമായും സത്യസന്ധമായും അവതരിപ്പിച്ചതാണ് ഡയമണ്ട് നെക്ളേസ് എന്ന ചിത്രത്തിന് തിളക്കം കൂട്ടുന്നത്. മലയാളികള്‍ക്ക് ഒട്ടേറെ കലാമൂല്യമുള്ള ജനപ്രിയ ചിത്രങ്ങള്‍ … Read more

22 ഫീമെയില്‍ കോട്ടയം:മലയാളസിനിമയില്‍ ന്യൂ ജനറേഷന്‍ തരംഗം

മലയാള സിനിമ എന്നാല്‍ വെറും “കോമഡി” എന്ന പേരിലുള്ള കോമാളിത്തരങ്ങളും, തീപ്പൊരി ഡയലോഗുകളും, അമാനുഷിക കഥാപാത്രങ്ങളുടെ അതിസാഹസിക ആക്ഷന്‍ സീക്വന്‍സുകളുമടങ്ങിയ ചവറ് മസാല ചിത്രങ്ങളെല്ല എന്നു കാണിച്ചു കൊടുത്ത ന്യൂ ജനറേഷന്‍ സിനിമകളുടെ ശ്രേണിയിലേക്ക് ഇതാ ആഷിക് അബുവിന്റെ മറ്റൊരു സംഭാവന. 22 Female കോട്ടയം എന്ന ചിത്രത്തിലൂടെ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും അവയുടെ അതിജീവനവും ഒട്ടും മസാല ചേരുവകളില്ലാതെ നിഷ്പക്ഷമായും ചങ്കുറപ്പോടെയും ദൃശ്യവത്കരിച്ചത് തികച്ചും നവീനമായ അവതരണ ശൈലിയിലൂടെയാണെന്നുള്ളത് പ്രശംസയര്‍ഹിക്കുന്നു ഡയലോഗുകലുടെ അതിഭാവുകത്വം ഇല്ലാതെ മൊണ്ടാഷുകളും … Read more