Ladies and Gentleman : സുപ്പര്‍ താരവും, നാലു സുന്ദരികളും പിന്നെ അല്പം കോമഡിയും

താരജാടകളില്ലാതെ സൂപ്പര്‍ താരങ്ങള്‍ കേവലം കഥാപാത്രങ്ങള്‍ മാത്രമായി പ്രത്യക്ഷപ്പെട്ട് നമ്മെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്   ഇയ്യിടെയിറങ്ങിയ Red wine-ലൂടെയും Immanuel -ലൂടെയും നമുക്ക് കാണാന്‍ കഴിഞ്ഞത്. New generation സിനിമകളുടെ പ്രളയത്തിലൂം ബാവൂട്ടിയായും, ഇമ്മനുവലായും, രതീഷ് വാസുദേവനായും പ്രത്യക്ഷപ്പെട്ട് സൂപ്പര്‍താരങ്ങള്‍ പിടിച്ച് നിന്നപ്പോള്‍ യഥാര്‍ഥ താരാരധകരുടെയും ചലച്ചിത്ര പ്രേമികളുടെയും മനസ്സു നിറഞ്ഞിരുന്നു. എന്നാലിപ്പോള്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ താരപ്പൊലിമയും, മാനറിസങ്ങളും, വ്യക്തി വിശേഷണങ്ങളും മനസ്സില്‍ കണ്ട് സൂപ്പര്‍താരത്തിനായി മാത്രം സൃഷ്ടിച്ചെടുത്ത കഥയുമായാണ് മലയാള സിനിമയിലെ ഏറ്റവും വില കൂടിയ സംവിധായകന്‍ സിദ്ദീഖ് വന്നിരിക്കുന്നത്. ( ഈ ചിത്രം സംവിധാനം ചെയ്തതിന് 5 കോടിയാണ്  സംവിധായകന്‍ പ്രതിഫലം പറ്റിയതെന്നാണ് വാര്‍ത്ത!). അത് കൊണ്ട് തന്നെ Ladies & Gentleman എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ നായികാ കഥാപാത്രങ്ങളായെത്തുന്ന നാല് ladies ഉണ്ടെങ്കിലും gentleman ആയെത്തുന്ന സൂപ്പര്‍താരത്തിന്റെ താരപ്രഭയില്‍ ആ സ്ത്രീ കഥാപാത്രങ്ങള്‍ മങ്ങി നില്‍ക്കുന്നതായി കാണാം. സാഹസിക രംഗങ്ങളോ, തീപ്പൊരി ഡയലോഗുകളോ, അതിമാനുഷികതയോ ഇല്ലെങ്കിലും ചന്ദ്രഭോസ് എന്ന മോഹന്‍ ലാലിന്റെ കഥാപാത്രത്തിന് ഒരു mass hero പരിവേഷമില്ല എന്ന് ആര്‍ക്കും തന്നെ പറയാനാവില്ല. സിനിമയിലെ മറ്റെല്ലാ കഥാപാത്രങ്ങള്‍ക്കും ഒരു mentor ആയി നില കൊള്ളുന്ന ബോസെന്നു വിളിക്കപ്പെടുന്ന gentleman എന്ന് സ്വയം വാഴ്ത്തുന്ന നായകന് അത് കൊണ്ട് തന്നെ larger than life സിനിമകളിലെ നായക പരിവേഷമുണ്ടെന്ന് പ്രേക്ഷകര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനാവുന്നതാണ്.

ഇയ്യിടെയിറങ്ങിയ ചില ചിത്രങ്ങളില്‍ സൂപ്പര്‍ താരങ്ങളുണ്ടായിട്ടും യുവതാരമുണ്ടായിട്ടും സംവിധായകന്‍ എന്ന കലാകാരന്റെ പ്രതിഭ പ്രേക്ഷകരെ ആകര്‍ഷിപ്പിച്ചത് യുവ സംവിധായകരാണ് എന്ന് യാഥാര്‍ഥ്യവുമായി താരതമ്യം ചെയ്ത് Ladies & Gentleman -ന്റെ സംവിധായകന്റെ പ്രതിഭ ഈ ചിത്രത്തില്‍ തെളിഞ്ഞ് കാണുന്നില്ല എന്ന് പ്രേക്ഷകര്‍ക്ക് തോന്നുമ്പോള്‍ ഒരു കാലത്ത് മലയാളികളെ ഒരുപാട് enter tine ചെയ്ത ഈ സൂപ്പര്‍ സംവിധായകന്‍  ബോഡിഗാര്‍ഡുമായി Bollywood വരെയെത്തിയിട്ടും പുതുതായൊന്നും പഠിച്ചില്ലേ  എന്ന് തോന്നിപ്പോകും. തൊണ്ണൂറുകളില്‍ മലയാളികളെ ചിരിപ്പിച്ച മിമിക്രിച്ചുവയുള്ള കോമഡിസ്കിറ്റുകള്‍ ഈ ചിത്രത്തിലും നിരത്തി വച്ചിട്ടുണ്ടെങ്കിലും അച്ചടക്കമില്ലാത്ത ഒരു തിരക്കഥയും ദുര്‍ബലമായ കഥാഗതിയും കണ്ടാല്‍ സൂപ്പര്‍ സംവിധായകനായ സിദ്ധീഖ് തന്റെ മുന്‍കാല ചിത്രങ്ങളിലൂടെ നേടിയെടുത്ത യശസ്സ് കളഞ്ഞു കുളിക്കാന്‍ ബോധപൂര്‍വ്വം മുതിര്‍ന്നുവോ എന്ന് സംശയിച്ച് പോകും.

ഭാര്യയില്‍ നിന്നും divorce notice ലഭിച്ച ദുഃഖത്താല്‍ മദ്യപിച്ച് കിക്കായി നടക്കുന്ന gentleman ആയി  നാം പരിചയപ്പെടുന്ന മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ചന്ദ്രബോസ് യാദൃശ്ചികമായാണ് ആത്യമഹത്യക്ക് ശ്രമിക്കുന്ന ശരത്( ക്രിഷ് സത്താര്‍) എന്ന യുവാവിനെ ആത്മഹത്യാ ശ്രമത്തില്‍ നിന്നും രക്ഷപ്പെടുത്തുന്നത്. തുടര്‍ന്ന് ശരത്തിന്റെ സഹോധരിയായ ജ്യോതിയെയും ( പത്മപ്രിയ) ആത്മഹത്യാശ്രമത്തില്‍ നിന്നും രക്ഷപ്പെടുത്തുന്നതോടു കൂടി അവരുടെ ജീവിതത്തിലെ രക്ഷകനായി മാറുന്നു. ശരത്തിനെ കോളേജില്‍ നിന്നും ടിബാര്‍  ചെയ്യാന്‍ കാരണക്കാരിയായ അനുവിന്റെ( മമ്താ മോഹന്‍ദാസ്) പിതാവിനോട് മത്സരിക്കാന്‍ അനുവടക്കമുള്ള യുവ IT professionals നെ വച്ച് പുതിയ software solution company തുടങ്ങാന്‍ മുന്‍കയ്യെടുക്കുന്നതോടെ സിനിമയിലെ മുഖ്യ കഥാപാത്രങ്ങളെല്ലാം ബോസ് എന്ന് ബഹുമാനത്തോടെയും സ്നേഹത്തോടെയും വിളിക്കുന്ന ഒരു രക്ഷകന്റെ പരിവേഷം ചന്ദ്രബോസിന് കൈവരുന്നു. എന്നാല്‍ ബോസിന്റെ സ്വകാര്യ ജീവിതത്തിലെ കറുത്ത അധ്യായങ്ങള്‍ മറച്ച് പിടിക്കാന്‍ ബോസ് സൃഷ്ടിച്ചെടുത്ത ‘മുഴുക്കുടിയന്‍’ എന്ന  മാസ്ക് തിരിച്ചറിഞ്ഞ ലേഡീസ് തങ്ങളുടെ രക്ഷകനായ ജെന്റ്ലില്‍മാന്റെ രക്ഷകരാകാന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ഇതള്‍ വിരിയുന്ന പ്രണയവും, IT  മേഖലയിലെ ചാഞ്ചാട്ടവും, കൊള്ളിവെപ്പുമെല്ലാം അത്യാവശ്യം മസാല ചേര്‍ത്ത് അവതരിപ്പിച്ച ഈ ചിത്രത്തിന്റെ കഥക്ക് പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും പ്രേക്ഷകരെ മടുപ്പിക്കാതെ തന്നെയാണ് സിദ്ധീഖ് ഇതിന്റെ treatment കൈകാര്യം ചെയ്തിരിക്കുന്നത്.

ചിത്രം പ്രേക്ഷകരെ രസിപ്പിച്ചതില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരത്തിന്റെ നൈസര്‍ഗ്ഗികമായ നര്‍മ്മം തുളുമ്പുന്ന  പ്രകടനം കൊണ്ട് തന്നെയാണ് എന്ന് പറയുമ്പോഴും ബോസിന്റെ  ‘വാല് ‘ ആയി എത്തുന്ന ഷജോണ്‍ എന്ന മിമിക്രി താരത്തിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. അനുവായെത്തുന്ന മമ്തയും  അച്ചുവായെത്തുന്ന മീരാ ജാസ്മിനും സ്വന്തം ശബ്ദത്തിന്റെ സഹായത്തോടെ തന്നെ തങ്ങളുടെ വേഷം മികച്ചതാക്കി. ജയഭാരതിയുടെയും സത്താറിന്റെയും മകനായ കൃഷിന്റെ കന്നി പ്രകടനംപ്രകടനം മോശമായില്ല. voice modulation- ല്‍  കുറച്ചു പോരായ്മകളുണ്ടെങ്കിലും നവാഗതന്റെ അപാകതകളൊന്നും ഈ യുവ അഭിനേതാവിന്റെ പ്രകടനത്തില്‍ കാണാത്തതു കൊണ്ട് തന്നെ കൃഷില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതില്‍ തെറ്റില്ല.

മനോഹരമായ  ചിത്രീകരണവും സംഗീതവും ചിത്രത്തിലെ ഗാനങ്ങളെ മികച്ചതാക്കി. ചിത്രത്തിലെ നായികാ നായക കഥാപാത്രങ്ങള്‍ അണിഞ്ഞിരിക്കുന്ന costumes പ്രേക്ഷരെ ആകര്‍ഷിച്ചിരിക്കുന്നു എന്നുള്ളത് costume designer-റുടെ മികവിനെ അഭിനന്ദിക്കാവുന്നതാണ്. cinematography-യും editing ഉം ചിത്രത്തെ മികവുറ്റ്താക്കാന്‍ കാര്യമായി സഹായിച്ചില്ലെങ്കിലും മോശമായി എന്നു പറയാനാവില്ല. Ladies & Gentleman   മദ്യപാനിയുടെ ജല്പനമായോ gentleman-ന്റെ കാട്ടിക്കൂട്ടലുകളോ ആയി പ്രേക്ഷകര്‍ക്ക് തോന്നുമെങ്കിലും ചിത്രം ഒരു entertainer ആണെന്നുള്ളത് വാസ്തവമാണ്.

Leave a Comment