സ്പിരിറ്റ് : മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയാകേണ്ട സിനിമ

ഒരു ചലച്ചിത്രകാരന് സമൂഹത്തോടുള്ള പ്രതിബദ്ധത എങ്ങനെ ധാര്‍മ്മികമായും ക്രിയാത്മകമായും നിര്‍വ്വഹിക്കാം എന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരമാണ് ‘സ്പിരിറ്റ് ‘ എന്ന ചിത്രത്തിലൂടെ രന്‍ജിത് എന്ന പ്രതിഭാധരനായ സംവിധായകന്‍ കാണിച്ചു തന്നിരിക്കുന്നത്. തന്റെ തന്നെ പൂര്‍വ്വകാല സൃഷ്ടികളായ അമാനുഷിക കഥാപാത്രിങ്ങളിലൂടെ മദ്യത്തിന്റെ വീര്യം നല്‍കുന്ന ശൗര്യവും, മദ്യപാനത്തിന്റെ ലഹരിയുടെ ഉന്മാദത്വവും മനോഹരമായി കാണിച്ചു തന്ന ചലച്ചിത്രകാരനില്‍ നിന്നു തന്നെ മദ്യപാനം എന്ന ബഹുഭൂരിപക്ഷം മലയാളികളുടെ ‘ ദിനചര്യ ‘ കേരളീയ ജനതയെ എത്ര മാരകമായി പിടികൂടിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന … Read more

സിനിമകള്‍ മദ്യപാനത്തെ ജനപ്രിയമാക്കുന്നുവോ?

മലയാള സിനിമയുടെ സൂപ്പര്‍ താരം കേരള എക്‌സൈസ് വകുപ്പുമായി സഹകരിച്ച് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പ്രചാരണം നടത്താന്‍ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും “Say No To Drinks, Say No To Drugs”എന്ന് വികാര ഭരിതനായി കേരള ജനതയോട് പറയുന്ന സൂപ്പര്‍ താരത്തിന്റെ വാക്കുകള്‍ ആരും കേട്ട മട്ടില്ല എന്നാണ് തോന്നുന്നത്. മദ്യപാനികളുടെ സ്വന്തം നാടായ കേരളത്തില്‍ വില പോകാത്ത ഒരേ ഒരു ഉപദേശം ഇതു തന്നെയാണെന്നാണ് മനസ്സിലാക്കേണ്ടത്. സൂപ്പര്‍ താരത്തിന്റെ ചേലകളും ചേഷ്ടകളും അനുകരിക്കുന്ന, എന്തിന് അവസരം … Read more