Mumbai Police ( മുംബൈ പോലിസ് ): Movie review
സഞ്ജയ്- ബോബി ടീമിന്റെ തൂലികയില്‍ നിന്നും ഉടലെടുക്കുന്ന തിരക്കഥകളുടെ പ്രത്യേകത അവയില്‍ അതി സങ്കീര്‍ണ്ണത നിറഞ്ഞിരുക്കുമെന്നുള്ളതാണ്. ആഖ്യാന രീതിയില്‍ തന്നെയുള്ള സങ്കീര്‍ണ്ണത കഥാഗതി പുരോഗമിക്കുന്നതോടെ കൂടിക്കൊണ്ടിരിക്കുകയും ഒടുവില്‍ ക്ലൈമാക്സോടെ സങ്കീര്‍ണ്ണതയുടെ ഊരാക്കുടുക്കഴിയുകയും ചെയ്യുന്നതായാണ് മിക്ക സിനിമകളുടെയും അടിസ്ഥാന ഘടനയെങ്കിലും ഈ തിരക്കഥാകൃത്തുകളുടെ രചനയില്‍ അതി സങ്കീര്‍ണ്ണതയും ഉദ്വേഗജനതയും സ്വല്പം കൂടുതലാണ് എന്നുള്ളതാണ് വാസ്തവം. ട്രാഫിക്കും, അയാളും ഞാനും തമ്മിലും ഒക്കെ ഇതിനുള്ള ഉദാഹരണങ്ങളാണ്. അപ്പോള്‍ ഈ ടീമിന്റെ രചനയില്‍ ഒരു suspense thriller ജനിക്കുമ്പോള്‍ ആ തിരക്കഥയുടെ ഘടന അതി … Read more