5 സുന്ദരികള്‍ (Movie Review) : പഞ്ച സുന്ദരികളില്‍ പിഞ്ചു സുന്ദരിക്ക് ചന്തം കൂടുതല്‍

ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍ മലയാള സിനിമയുടെ ഉപഹാരം എന്ന അവകാശവാദവുമായി അഞ്ച് യുവ സംവിധായകര്‍ ഒന്നിച്ചൊരുക്കിയ അഞ്ചു സുന്ദരികളില്‍ യഥാര്‍ഥ സൗന്ദര്യം ആര്‍ക്ക് എന്ന് ചോദിച്ചാല്‍ ചിത്രം കണ്ട ബഹു ഭൂരിപക്ഷം പ്രേക്ഷകനും പറയാന്‍ ഒരേ ഉത്തരമേ ഉണ്ടാകൂ. എന്നാല്‍  ‘ അഞ്ചു സുന്ദരികള്‍ ‘ എന്ന ചിത്രത്തിന് ആ പേര് നല്‍കിയത് അതിലെ നായികമാരുടെ സൗന്ദര്യത്തിനെ മാത്രം പരിഗണിച്ചാണെങ്കില്‍ അഞ്ചും സുന്ദരികളാണ് എന്നതിന് മറുത്തൊരഭിപ്രായം ഉണ്ടാകാനിടയില്ല. മറിച്ച് അഞ്ച് വ്യ്ത്യസ്ത … Read more

22 ഫീമെയില്‍ കോട്ടയം:മലയാളസിനിമയില്‍ ന്യൂ ജനറേഷന്‍ തരംഗം

മലയാള സിനിമ എന്നാല്‍ വെറും “കോമഡി” എന്ന പേരിലുള്ള കോമാളിത്തരങ്ങളും, തീപ്പൊരി ഡയലോഗുകളും, അമാനുഷിക കഥാപാത്രങ്ങളുടെ അതിസാഹസിക ആക്ഷന്‍ സീക്വന്‍സുകളുമടങ്ങിയ ചവറ് മസാല ചിത്രങ്ങളെല്ല എന്നു കാണിച്ചു കൊടുത്ത ന്യൂ ജനറേഷന്‍ സിനിമകളുടെ ശ്രേണിയിലേക്ക് ഇതാ ആഷിക് അബുവിന്റെ മറ്റൊരു സംഭാവന. 22 Female കോട്ടയം എന്ന ചിത്രത്തിലൂടെ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും അവയുടെ അതിജീവനവും ഒട്ടും മസാല ചേരുവകളില്ലാതെ നിഷ്പക്ഷമായും ചങ്കുറപ്പോടെയും ദൃശ്യവത്കരിച്ചത് തികച്ചും നവീനമായ അവതരണ ശൈലിയിലൂടെയാണെന്നുള്ളത് പ്രശംസയര്‍ഹിക്കുന്നു ഡയലോഗുകലുടെ അതിഭാവുകത്വം ഇല്ലാതെ മൊണ്ടാഷുകളും … Read more