RED WINE (Movie Review): റെഡ് വൈനിന്റെ നിറവും വീര്യവും പ്രതീകാത്മകമാവുമ്പോള്‍ …

ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയ സമിതിയിലെ മലയാളിയായ Jury Member മലയാള സിനിമ മറ്റ് ഭാഷാ ചിത്രങ്ങളെ അപേക്ഷിച്ച് സാങ്കേതികമായി ഒരു പാട് വളരാനുണ്ടെന്ന് ഇയ്യിടെ അഭിപ്രായപ്പെടുകയുണ്ടായി. അത് പോലെ തന്നെ  സംസ്ഥാന ചലച്ചിത അവാര്‍ഡ് Jury Chairman ,  New generation സിനിമകള്‍ക്ക്  സാങ്കേതികയുടെ കാര്യത്തില്‍ മാത്രമേ നിലവാരമുള്ളൂ എന്നും  അഭിപ്രായപ്പെടുകയുണ്ടായി. ഇരുവരുടെയും അഭിപ്രായങ്ങള്‍ തമ്മില്‍ ഭിന്നത അനുഭവപ്പെടുകയാണെങ്കിലും മലയാള സിനിമയുടെ വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്ക തന്നെയാണ് ഇവരുടെ വാക്കുകളില്‍ പ്രകടമാകുന്നത്. എന്നാല്‍ മലയാള സിനിമ ലോകശ്രദ്ദ പിടിച്ചു പറ്റിയിട്ടുണ്ടെങ്കില്‍ … Read more

KILI POYI : ലഹരിയുടെ പുകമറ സൃഷ്ടിച്ചു കൊണ്ട് കിളിപോയി…

സിനിമ ഒരു ജനപ്രിയ കലയായിത്തീര്‍ന്നത് അതിന്  വിനോദത്തോടൊപ്പം വിജ്ഞാനവും നല്‍കി പ്രേക്ഷകരെ എളുപ്പം സ്വാധീനിക്കാനാവുമെന്നുള്ളത് കൊണ്ടാണ്. അത് കൊണ്ട് തന്നെ ഓരോ സിനിമക്കു പിന്നിലും ചലച്ചിത്രകാരന്റെ വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ട്. അത് ഒരു പക്ഷേ രാഷ്ട്രീയമോ, ആദര്‍ശപരമോ, മതപരമോ, സാംസ്കാരികമോ അല്ലെങ്കില്‍ സാമൂഹ്യപരമോ ആയ ചില സന്ദേശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതാവാം. സാമ്പത്തിക നേട്ടങ്ങള്‍ മാത്രം ലക്ഷ്യം വെച്ച് സിനിമ പിടിക്കുന്നവര്‍ പോലും അദൃശ്യമായ എന്തെങ്കിലും സന്ദേശങ്ങള്‍ സിനിമയിലൂടെ പ്രേക്ഷകരിലെത്തിക്കാന്‍ ശ്രമിച്ചതായി നമുക്ക് സൂഷ്മനിരീക്ഷണം നടത്തിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ … Read more

ഒഴിമുറി: നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനാകാത്ത ചിത്രം

വ്യത്യസ്തമായ ട്രീറ്റ്മെന്റും സാങ്കേതികത്തികവുമുള്ള ചിത്രങ്ങളെയെല്ലാം ന്യൂജനറേഷന്‍ സിനിമകളെന്ന് മുദ്രകുത്തി മലയാള സിനിമയില്‍ ഒരു ന്യൂ ജനറേഷന്‍ തരംഗം സൃഷ്ടിക്കുന്നതില്‍ ഓരോരുത്തരും വെപ്രാളപ്പെടുമ്പോള്‍ സിനിമ ഒരു കലാരൂപമാണെന്നും, സാങ്കേതിക മേന്മ കൊണ്ട് മാത്രം ഒരു സിനിമ ഉത്തമ കലാ സൃഷ്ടിയാവില്ല എന്നും പലരും ബോധപൂര്‍വ്വം മറക്കുന്നു. ഈ അവസരത്തിലാണ് കരുത്തുറ്റ കഥാപാത്രങ്ങളും കേരളത്തിന്റെ ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്ന പുതുമയാര്‍ന്ന കഥയുമായി വന്ന ഒഴിമുറി എന്ന “മലയാളിത്തമുള്ള” മലയാള സിനിമയുടെ പ്രസക്തി. ” തലപ്പാവ് ” എന്ന ചിത്രത്തിലൂടെ നവാഗത … Read more