Highway Movie Review
പ്രണയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഇംതിയാസ് അലി ഹൈവേ എന്ന ചിത്രത്തിലൂടെ സ്വല്പം ഗൗരവമേറിയ വിഷയമാണ് ഇത്തവണ പരയുന്നത്. പെണ്‍കുട്ടികള്‍ വീടിനു പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം എന്ന് പറഞ്ഞു വളര്‍ത്തുമ്പോൾ അവര്‍ സ്വന്തം വീട്ടിലും സുരക്ഷിതയല്ല എന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയ്കെതിരെ വിരല്‍ ചൂണ്ടുകയാണ് ഹൈവേയിലൂടെ ചലച്ചിത്രകാരന്. ഇതൊരു പ്രണയ സിനിമയല്ലെങ്കിലും പാവനമായ പ്രണയം ചിത്രത്തില്‍ തുളുമ്പി നില്ക്കുന്നു. ഒരു പക്ഷേ വിചിത്രമെന്നു തോന്നുമെങ്കിലും ഇംതിയാസ് അലിയുടെ മുന്‍കാല പ്രണയ ചിത്രങ്ങളേക്കാളും മികച്ച രീതിയില്‍ ലളിതവും സുന്ദരവുമായി പ്രണയം … Read more