Up and Down മുകളിലൊരാള്‍ ഉണ്ട് : Movie Review

സിനിമ ഒരു ദൃശ്യ ശ്രാവ്യ കലയാണെന്നിരിക്കെ ശബ്ദത്തെക്കാളും ദൃശ്യങ്ങളിലൂടെയാണ് ഒരു ചലച്ചിത്രം അതിന്റെ പ്രമേയം പ്രേക്ഷകനുമായി സംവേദിക്കുന്നത് എന്ന് ലോകോത്തര ക്ലാസിക്ക് സിനിമകളെ അവലംബിച്ച് നമുക്ക് പറയാനാവും. എന്നാല്‍ മലയാള സിനിമയില്‍ അടൂര്‍ ഗോപാല കൃഷ്ണനെപ്പോലെയുള്ള ചുരുക്കം ചില സംവിധായകരെ മാറ്റി നിര്‍ത്തിയാല്‍ അവര്‍ തങ്ങളുടെ സിനിമകളില്‍ ദൃശ്യങ്ങളിലൂടെ തന്നെ പറയാനാവുന്ന കഥാ സന്ദര്‍ഭങ്ങള്‍ ശബ്ദം  ( സംഭാഷണങ്ങള്‍ ) ഉപയോഗിച്ച് ചിത്രീകരണം ലളിതമാക്കുകയാണ് ചെയ്യാറ്. കാലം കടന്നു പോയാലും ചില സിനിമ്കളിലെ സംഭാഷണങ്ങള്‍ മലയാളികള്‍ ഇന്നും … Read more

Amen (ആമേന്‍ ): സംവിധായകന്റെ കരവിരുത് തെളിഞ്ഞു കാണുന്ന ചിത്രം

ലളിതമായ ഒരു തിരക്കഥയെ ദൃശ്യങ്ങളുടെയും ശബ്ദത്തിന്റെയും സഹായത്തോടെ പ്രതീകാത്മകമായും കാവ്യാത്മകമായും അവതരിപ്പിക്കുകയും അത് പ്രേക്ഷകന്‍ മടുപ്പില്ലാതെ ആസ്വധിക്കുകയും ചെയ്യുമ്പോഴാണ് ഒരു സിനിമക്ക് ചുക്കാന്‍ പിടിക്കുന്ന സംവിധായകന്റെ യഥാര്‍ഥ മികവ് വ്യക്തമാവുന്നത്. സംവിധായകന്‍ എന്ന കലാകാരന്റെ ഈ കഴിവിനെയായിരിക്കും ആമേന്‍ എന്ന ചിത്രം കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനെയും  ഈ ചിത്രത്തിന്റെ കഥയേക്കാളും കഥാപാത്രങ്ങളേക്കാളൂം  ആകര്‍ഷിച്ചത്. കുട്ടനാട്ടിലെ കരക്കാര്‍ തമ്മിലുള്ള വള്ളം കളി മത്സരങ്ങള്‍ മലയാള സിനിമക്ക് പല തവണ ഇതിവൃത്തമായിട്ടുണ്ടെങ്കിലും കരക്കാര്‍ തമ്മിലുള്ള ബാന്റ് ടീമുകള്‍ തമ്മിലുള്ള മത്സരമാണ് … Read more