ഭാര്യ അത്ര പോര ( Movie review) : കാലിക പ്രസക്തിയുള്ള സന്ദേശം നല്‍കുന്ന കുടുംബ ചിത്രം

2008-ലായിരുന്നു ‘വെറുതെ ഒരു ഭാര്യ’ എന്ന ചിത്രത്തിലൂടെ സമകാലീന പ്രസക്തിയുള്ള വിഷയവു മായി വന്ന് ജയറാം-ഗോപിക-അക്കു അക്ബര്‍ ടീം മലയാളി കുടുംബ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ ടീം ‘ഭാര്യ അത്ര പോര’ എന്ന ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോഴും കാലിക പ്രസക്തിയുള്ള വിഷയം തന്നെയാണ് കൈകാര്യം ചെയ്യുന്നത്. New generation  യുഗത്തിലെ സാങ്കേതിക വിദ്യയുടെ വികാസം old generation കുടുംബ നാഥനെ സ്വാധീനിക്കുമ്പോഴുണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ഓര്‍മ്മപ്പെടുത്തുമ്പോഴും ചിത്രം നല്‍കുന്ന സന്ദേശം ഗൗരവമായി … Read more

ലക്കി സ്റ്റാര്‍ (Lucky Star): കുടുംബ പ്രേക്ഷകരുടെ സമയം തെളിഞ്ഞു …

പരസ്യ നിര്‍മ്മാണ രംഗത്തു നിന്നും ചലച്ചിത്രലോകത്തേക്ക് ചുവടു വച്ച സംവിധായകരെല്ലാം ഒരു പാട്  വ്യത്യസ്തത പുലര്‍ത്തുന്ന സിനിമകളാണ് മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. പരസ്യ ചിത്ര ലോകത്തു നിന്നും വന്ന V.K പ്രകാശും ആഷിഖ് അബുവുമെല്ലാം മലയാള സിനിമാ പ്രേമികള്‍ക്ക് പ്രമേയപരമായും, ആഖ്യാനപരമായും പുതുമ പുലര്‍ത്തുന്ന സിനിമകളാണ് സമ്മാനിച്ചിട്ടുള്ളത്. ഇവരെപ്പോലെ പരസ്യലോകത്ത് നിന്നും ചലച്ചിത്രലോകത്തേക്ക് ചുവടു വച്ചു കൊണ്ട് Lucky Star-മായി വാന്ന ദീപു അന്തിക്കാട് എന്ന സംവിധായകന്‍ മലയാള സിനിമാ ലോകത്തിന് ഒരു ഭാഗ്യതാരമാകുമെന്ന പ്രതീക്ഷ നല്‍കുന്ന രീതിയിലാണ് … Read more