Amen (ആമേന്‍ ): സംവിധായകന്റെ കരവിരുത് തെളിഞ്ഞു കാണുന്ന ചിത്രം

ലളിതമായ ഒരു തിരക്കഥയെ ദൃശ്യങ്ങളുടെയും ശബ്ദത്തിന്റെയും സഹായത്തോടെ പ്രതീകാത്മകമായും കാവ്യാത്മകമായും അവതരിപ്പിക്കുകയും അത് പ്രേക്ഷകന്‍ മടുപ്പില്ലാതെ ആസ്വധിക്കുകയും ചെയ്യുമ്പോഴാണ് ഒരു സിനിമക്ക് ചുക്കാന്‍ പിടിക്കുന്ന സംവിധായകന്റെ യഥാര്‍ഥ മികവ് വ്യക്തമാവുന്നത്. സംവിധായകന്‍ എന്ന കലാകാരന്റെ ഈ കഴിവിനെയായിരിക്കും ആമേന്‍ എന്ന ചിത്രം കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനെയും  ഈ ചിത്രത്തിന്റെ കഥയേക്കാളും കഥാപാത്രങ്ങളേക്കാളൂം  ആകര്‍ഷിച്ചത്. കുട്ടനാട്ടിലെ കരക്കാര്‍ തമ്മിലുള്ള വള്ളം കളി മത്സരങ്ങള്‍ മലയാള സിനിമക്ക് പല തവണ ഇതിവൃത്തമായിട്ടുണ്ടെങ്കിലും കരക്കാര്‍ തമ്മിലുള്ള ബാന്റ് ടീമുകള്‍ തമ്മിലുള്ള മത്സരമാണ് … Read more

Shutter (Movie Review):ഷട്ടര്‍ എന്ന മറ തുറക്കുമ്പോള്‍ …

വെള്ളിത്തിരയിലെ വര്‍ണ്ണപ്പകിട്ടാര്‍ന്ന ദൃശ്യങ്ങള്‍ പ്രേക്ഷകനെ സിനിമയെന്ന  മായാപ്രപഞ്ചത്തിലെ വര്‍ണ്ണപ്പോലിമ ആസ്വദിക്കുന്ന വെറുമൊരു കാഴ്ചക്കാരന്‍ മാത്രമാക്കി മാറ്റുന്ന കച്ചവടച്ചേരുവകള്‍ ചേര്‍ത്ത  സിനിമകള്‍ക്കിടയിലും  ജീവിത യാഥാര്‍ഥ്യങ്ങളുടെ പച്ചയായ ദൃശ്യങ്ങള്‍ അതിഭാവുകത്വമില്ലാതെ കാണിക്കുന്ന  റിയലിസ്റ്റിക് സിനിമകള്‍ക്ക് ഇന്ന് പ്രിയം കൂടി വരുന്നു എന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ഷട്ടര്‍ . സ്റ്റുഡിയോയിലെ സെറ്റില്‍ നിന്നും, കൃത്രിമ വെളിച്ചത്തില്‍ നിന്നും  മോചനം നേടി out door location-ലേക്ക് മലയാള സിനിമ ചുവടു വച്ചപ്പോള്‍ മലയാളികള്‍ അതിനെ നെഞ്ചിലേറ്റി സ്വീകരിച്ചു എന്നതാണ്  ‘ നീലക്കുയില്‍ … Read more