GOAT Movie Review: വിജയ് ഫാൻസിനെ ത്രില്ലടിപ്പിക്കുന്ന തകർപ്പൻ മാസ്സ് ഷോ

ദളപതി വിജയിന്റെ ഏറ്റവും പുതിയ സിനിമയായ GOAT (The Greatest of All Time) 2024-ൽ പുറത്തിറങ്ങിയ ഒരു ത്രസിപ്പിക്കുന്ന ഇന്ത്യൻ തമിഴ് സയൻസ് ഫിക്ഷൻ ആക്ഷൻ സിനിമയാണ്. GOAT Movie Review: പ്രശസ്ത സംവിധായകൻ വെങ്കട് പ്രഭു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിജയ് ഇരട്ടവേഷങ്ങളിൽ തിളങ്ങിയിരിക്കുന്നു, കൂടാതെ പ്രഷാന്ത്, പ്രഭുദേവ, അജ്മൽ ആമീർ, മോഹൻ, ജയറാം, സ്നേഹ, ലൈല, മീനാക്ഷി ചൗധരി, വൈഭവ്, യോഗി ബാബു തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിന്റെ സവിശേഷത. … Read more

Top 5 Malayalam movies 2024 ( 2024-ലെ മികച്ച 5 മലയാള ചിത്രങ്ങൾ ) : ഒരു അർദ്ധവാർഷിക അവലോകനം

2024-ലെ ആദ്യ പകുതിയിൽ മലയാള സിനിമ ശ്രേഷ്ഠമായ ചില സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ചു. മികച്ച കഥകളും അഭിനേതാക്കളും മലയാള സിനിമയുടെ മികവ് വീണ്ടും തെളിയിച്ചു.  ഈ വർഷം പുറത്തിറങ്ങിയ സിനിമകൾ ( Malayalam movies 2024 ) എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ആക്ഷൻ, പ്രണയം, ഹൊറർ, കോമഡി തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലുള്ള മികച്ച സിനിമകൾ ഉൾപ്പെടുത്തി 2024-ലെ മികച്ച 5 മലയാള സിനിമകളുടെ അർദ്ധവാർഷിക അവലോകനത്തിലേക്ക് നമുക്കു പോകാം..   2024-ലെ മലയാള സിനിമകളുടെ അർദ്ധവാർഷിക … Read more

ടർബോ സിനിമ റിവ്യൂ ( Turbo Movie Review ): മമ്മൂട്ടിയുടെ ത്രില്ലിംഗ് ബ്ലോക്ബസ്റ്റർ

മലയാള സിനിമയുടെ മിന്നും നക്ഷത്രമായ മമ്മൂട്ടി, തന്റെ അതുല്യമായ പ്രതിഭയോടെ വീണ്ടും വെള്ളിത്തിരയിൽ പ്രേക്ഷകരെ ആകർഷിക്കുന്നു. പുതിയ ത്രില്ലർ ചിത്രമായ “ടർബോ” (Turbo) പ്രേക്ഷകർക്കായി വിസ്മയകരമായ ഒരു അനുഭവം വാഗ്ദാനം ചെയ്യുന്നു.ശക്തമായ പ്രകടനങ്ങൾക്ക് പ്രസിദ്ധനായ മമ്മൂട്ടി, മലയാള സിനിമയിൽ താൻ ഒരു ശക്തിയാണ് എന്ന് വീണ്ടും തെളിയിക്കുന്നു. “ടർബോ”യുടെ വിശദമായ റിവ്യൂ കാണാം( Turbo Movie Review). “ടർബോ” കണ്ടിരിക്കേണ്ട അഞ്ച് ആകർഷക കാരണങ്ങൾ ഇവയാണ്. 1. മമ്മൂട്ടിയുടെ തകർപ്പൻ പ്രകടനം മമ്മൂട്ടിയുടെ അഭിനയ മികവ് “ടർബോ”യുടെ … Read more

1 by two: Movie review

മണിച്ചിത്രത്താഴില്‍ ശോഭന അനശ്വരയാക്കിയ കഥാപാത്രത്തിലൂടെയാണ് Multiple personality  എന്ന psychological disorder  -നെപ്പറ്റി മലയാളികള്‍ ശ്രദ്ദിക്കുന്നത്. ഗംഗയില്‍ നിന്നും നാഗവല്ലിയിലേക്കുള്ള പരിവര്‍ത്തനത്തിലെ അവരുടെ ഭാവാഭിനയങ്ങള്‍ ഇന്നും പ്രേക്ഷ്കരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. അരുണ്‍ കുമാര്‍ അരവിന്ദിന്റെ 1 by two- വും  മണിച്ചിത്രത്താഴും തമ്മില്‍ പ്രത്യക്ഷത്തില്‍ യാതൊരു ബന്ധമില്ലെങ്കിലും മനുഷ്യന്റെ മനോവ്യാപാരങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് മനുഷ്യ മനസ്സുകളുടെ മാനസികാവസ്ഥയുടെ വ്യത്യസ്ഥ  തലങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രങ്ങളാണ് ഇത് രണ്ടും.  Multiple personality  പ്രമേയമായി നിരവധി ഭാഷകളില്‍ നിരവധി ചിത്രങ്ങള്‍ വന്നിട്ടുള്ളത് കൊണ്ട് … Read more

7th Day :കെട്ടുറപ്പുള്ള തിരക്കഥയുടെ പിൻബലത്തിൽ ഒരു ത്രില്ലര്‍ ..

സിനിമ എന്ന ദൃശ്യ കല പ്രേക്ഷകരെ ആകര്‍ഷിക്കുന്നത് അതിലെ സൂപ്പര്‍താരങ്ങളുടെ അമാനുഷിക പ്രകടനങ്ങളോ, സ്ഥാനത്തും അസ്ഥാനത്തുമുള്ള നിലവാരം കുറഞ്ഞ കോമഡികളോ, ദ്വയാര്‍ഥ പ്രയാഗങ്ങളോ, കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൂലമോ അല്ല എന്ന വസ്തുത മലയാള പ്രേക്ഷകര്‍ മുമ്പേ  തന്നെ അംഗികരിച്ചിട്ടുള്ളതാണ്. ഒരു സിനിമ ഏതൊരു പ്രേക്ഷകനും നല്ലതെന്ന് പറയുമ്പോൾ   അതിന്റെ അടിസ്ഥാനം കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് എന്ന് മലയാളികള്‍ ദൃശ്യത്തെ വന്‍ വിജയമാക്കിക്കൊണ്ട് തന്നെ തെളിയിച്ചതാണ്. ആ ശ്രേണിയിലേക്ക്  ഭദ്രമായ തിരക്കഥയുടെ പിന്‍ബലത്തോടു കൂടി 7th Day … Read more

2013-ല്‍ ശ്രദ്ദിക്കപ്പെട്ട 10 മലയാള സിനിമകള്‍

ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷം പിന്നിട്ട 2013- ല്‍ മലയാള സിനിമയിലും പുതുമയും വൈവിധ്യവും ചരിത്രപ്രാധാന്യവുമുള്ള ചിത്രങ്ങള്‍ പ്രദര്‍ശനെത്തിച്ചുകൊണ്ട് ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് മലയാള സിനിമയും തങ്ങളുടെതായ സംഭാവനകള്‍ നല്‍കിയിരിക്കുന്നു എന്നുള്ളത് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കയാണ്. കഴിഞ്ഞ വര്‍ഷം ന്യൂജനറേഷന്‍ എന്ന ലേബലില്‍ ഇറങ്ങിയ സിനിമകള്‍ അരങ്ങു വാണപ്പോള്‍ ഈ വര്‍ഷം  റിലീസായ  മലയാള  സിനിമകളില്‍ ശ്രദ്ദിക്കപ്പെട്ടത് പ്രത്യേകിച്ചൊരു ന്യൂജനറേഷന്‍ ടാഗ് ഇല്ലാതെ ഇറങ്ങിയ ചിത്രങ്ങളാണ് എന്ന വസ്തുത വെളിപ്പെടുത്തുന്നത്  ന്യൂജനറേഷന്‍ എന്ന പേരിലുള്ള തക്കിടികള്‍ പ്രേക്ഷകര്‍ക്ക് … Read more

ശൃഗാരവേലന്‍ : സ്ഥിരം ഫോര്‍മുല ചിത്രങ്ങളുടെ ജനപ്രിയത ആവര്‍ത്തിക്കുന്നു ..

ഒട്ടേറെ ക്ലാസ് ചിത്രങ്ങള്‍ തമിഴില്‍ ഇറങ്ങാറുണ്ടെങ്കിലും തമിഴ് മക്കള്‍ക്ക് എന്നും പ്രിയങ്കരം മാസ്സ് ചിത്രങ്ങളോടാണ് എന്നത് പോലെ നിരവധി പരീക്ഷണ ചിത്രങ്ങള്‍ മലയാളത്തില്‍ വന്നു പോകാറുണ്ടെങ്കിലും ശരാശരി മലയാളികള്‍ എന്നും ഇഷ്ടപ്പെടുന്നത് നര്‍മ്മത്തിന്റെ മേമ്പൊ ടിയോടെ പറയുന്ന കുടുംബ ചിത്രങ്ങളാണ്.  ന്യൂ ജനറേഷന്‍ പ്രേക്ഷകര്‍ ഇത്തരം നര്‍മ്മ ചിത്രങ്ങളുടെ നിലവാരത്തെപ്പറ്റി നല്ല അഭിപ്രായം പറയില്ലെങ്കിലും ഇത്തരം ചിത്രങ്ങളുടെ ബോക്സോഫീസ് വിജയം ന്യൂ ജനറേഷന്റെ കണ്ണ് തള്ളിപ്പിക്കുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. മായാമോഹിനിയുടെ വമ്പന്‍ വിജയത്തിനു ശേഷം ദിലീപ്-ജോസ് … Read more

കളിമണ്ണ്: മാധ്യമങ്ങളെ വില്ലന്മാരാക്കുമ്പോള്‍ …

നായികയുടെ യഥാര്‍ഥ പ്രസവം സിനിമക്ക് വേണ്ടി ചിത്രീകരിച്ചതിന്റെ പേരില്‍ ഏറെ വിവാദം സൃഷ്ടിച്ച കളിമണ്ണ് എന്ന ചിത്രം ഒരു സ്ത്രീപക്ഷ ചിത്രമെന്ന കാര്യത്തില്‍ സിനിമ കണ്ട ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ സ്ത്രീയെ സമ്പുര്‍ണ്ണയാക്കുന്ന മാതൃത്വം എന്ന അവസ്ഥയെ മഹത്വവത്കരിക്കാന്‍ വേണ്ടി ഭാരതീയ പൈതൃകത്തെയും , സദാചാര ബോധത്തെയും പറ്റി സംസാരിക്കുന്നവരെയും ചില മാധ്യമങ്ങളെയും വളഞ്ഞ വഴിയിലൂടെ വില്ലന്മാരേക്കേണ്ടിയിരുന്ന ആവശ്യം ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഒരു പക്ഷേ പ്രേക്ഷകന് തര്‍ക്കമുണ്ടായേക്കാം. പ്രസവരംഗ വിവാദത്തെ തുടര്‍ന്ന് ഏറെ പഴി കേള്‍ക്കേണ്ടി … Read more

മെമ്മറീസ് (Memmories): മസാലച്ചേരുവകളില്ലാത്ത യഥാര്‍ഥ വിനോദ ചിത്രം

ഒരു കാലത്ത് മലയാള സിനിമയില്‍ ഏറ്റവുമധികം പോലീസ് വേഷങ്ങള്‍ കൈകാര്യം ചെയ്ത ( ഗംഭീരമായി ) നടന്‍ മമ്മൂട്ടിയായിരുന്നു.പിന്നീട് തീ പാറും ഡയലോഗുകളുമായി വന്ന് സുരേഷ് ഗോപി ആ ക്രെഡിറ്റ് സ്വന്തമാക്കി. എന്നാല്‍ ഇന്നത്തെ യുവ നടന്മാരില്‍ ആകാരം കൊണ്ടും പൗരുഷം കൊണ്ടും പോലീസ് വേഷങ്ങള്‍ക്ക് അനുയോജ്യനായ നടനാണ് പ്രിഥ്വിരാജ് എന്നുള്ളത് കൊണ്ട് മാത്രമായിരിക്കില്ല തുടര്‍ച്ചയായി പോലീസ് വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തുന്നത്. ഓരോ പോലീസ് വേഷങ്ങള്‍ക്കും പ്രിഥ്വിരാജ് എന്ന നടന്‍ നല്‍കുന്ന വ്യത്യസ്തമായ വ്യക്തിത്വം കൊണ്ട് തന്നെയാണ് … Read more

നിലകാശം … ഭുമി: ദുല്ഖര്‍ -സണ്ണി കൂട്ടുകെട്ടിന്റെ പിന്‍ബലത്തില്‍ ..

ഒരു കാലത്ത് കുടുംബ പ്രേക്ഷകരെ തിയേറ്ററിലെത്തിക്കാനുള്ള ചേരുവകളുണ്ടെങ്കില്‍ ഒരു മലയാള ചിത്രത്തിന് സാമ്പത്തിക വിജയം നേടാനാവും എന്നതായിരുന്നു വിജയ മന്ത്രമെങ്കില്‍ , ന്യൂ ജനറേഷന്‍ സിനിമകളുടെ കുത്തൊഴുക്കോടൂ കൂടി ഒരു മലയാള സിനിമ വിജയിക്കണമെങ്കില്‍ യുവാക്കള്‍ തിയേറ്ററുകളിലേക്ക് തള്ളിക്കയറണമെന്ന സ്ഥിതി വിശേഷമായി. അത് കൊണ്ട് തന്നെ പല ന്യൂ ജനറേഷന്‍ ചലച്ചിത്രകാരും യുവ പ്രേക്ഷകരെ മാത്രം മനസ്സില്‍ കണ്ട് കൊണ്ടാണ് സിനിമയുടെ കഥ മെനയുന്നത് തന്നെ. അത് വിദേശ ചിത്രങ്ങളുടെ കഥാംശത്തെ കേരളത്തിലേക്ക് പറിച്ച് നട്ടിട്ടാണെങ്കിലും സിനിമയിലെ … Read more