2013-ല്‍ ശ്രദ്ദിക്കപ്പെട്ട 10 മലയാള സിനിമകള്‍

ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷം പിന്നിട്ട 2013- ല്‍ മലയാള സിനിമയിലും പുതുമയും വൈവിധ്യവും ചരിത്രപ്രാധാന്യവുമുള്ള ചിത്രങ്ങള്‍ പ്രദര്‍ശനെത്തിച്ചുകൊണ്ട് ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് മലയാള സിനിമയും തങ്ങളുടെതായ സംഭാവനകള്‍ നല്‍കിയിരിക്കുന്നു എന്നുള്ളത് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കയാണ്. കഴിഞ്ഞ വര്‍ഷം ന്യൂജനറേഷന്‍ എന്ന ലേബലില്‍ ഇറങ്ങിയ സിനിമകള്‍ അരങ്ങു വാണപ്പോള്‍ ഈ വര്‍ഷം  റിലീസായ  മലയാള  സിനിമകളില്‍ ശ്രദ്ദിക്കപ്പെട്ടത് പ്രത്യേകിച്ചൊരു ന്യൂജനറേഷന്‍ ടാഗ് ഇല്ലാതെ ഇറങ്ങിയ ചിത്രങ്ങളാണ് എന്ന വസ്തുത വെളിപ്പെടുത്തുന്നത്  ന്യൂജനറേഷന്‍ എന്ന പേരിലുള്ള തക്കിടികള്‍ പ്രേക്ഷകര്‍ക്ക് … Read more

ഇമ്മാനുവല്‍ Movie Review : നന്മ നിറഞ്ഞവന്‍ ഇമ്മാനുവല്‍

മാറിവരുന്ന ജീവിത രീതിക്കനുസരിച്ച് മനുഷ്യവ്യക്തിത്വങ്ങളിലും വ്യതിയാനം സംഭവിച്ചതിനാലാകാം  ഇടക്കാലത്ത് സിനിമയിലെയും നായക സങ്കല്‍പ്പങ്ങള്‍ക്ക് ഒരു ഇരുണ്ടവയക്തിത്വം കടന്നു കൂടിയത്. ന്യൂജനറേഷന്‍  സിനിമകളിലെ ബഹു ഭൂരിഭാഗം നായകന്മാര്‍ക്കും Grey shaded പരിവേഷം  നല്‍കി മലയാള സിനിമയില്‍ നന്മയുടെ പ്രതിരൂപമായ നായകന്മാര്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുമ്പോഴാണ്  “നന്മ നിറഞ്ഞ” ഇമ്മാനുവലുമായി ലാല്‍ ജോസ് വരുന്നത്. ഈയ്യിടെ നമ്മെ വിട്ടു പിരിഞ്ഞ സുകുമാരിയമ്മയുടെ ഈ ചിത്രത്തിലവതരിപ്പിച്ച കദീശുമ്മ ഇമ്മാനുവലിനെപ്പറ്റി പറയുന്നതു പോലെ ” പടച്ചോന്റെ നന്മയുള്ള മനുഷ്യനാണ്” മമ്മൂട്ടി അവതരിപ്പിക്കുന്ന ഇമ്മാനുവല്‍ എന്ന കഥാപാത്രം. … Read more

Kammath & Kammath: സ്ഥിരം ചേരുവകളുടെ ‘Special’ വിഭവങ്ങളുമായി കമ്മത്ത് & കമ്മത്ത്

2012-ല്‍ ഏറ്റവുമധികം Box office collection നേടിയ മലയാള ചിത്രമായ മായാമോഹിനിയുടെ  സാമ്പത്തിക വിജയം നവോത്ഥാന സിനിമാ വാദികളുടെ  കണ്ണ് തുറപ്പിച്ച ഒരു വാസ്തവമാണ് . വിദേശ സിനിമകളുടെ  Cochin Version അല്ലാതിരുന്നതും  New Generation ബാധയേല്‍ക്കാ തിരുന്നതും പ്രസ്തുത ചിത്രത്തിന്  കുടുംബ പ്രേക്ഷകരടക്കമുള്ള  Mass Audience-നെ നെടിക്കൊടുത്തു. ഇത് തന്നെയാണ് മായാമോഹിനിയുടെ വമ്പന്‍ സാമ്പത്തിക വിജയത്തിന് തുണയായത്. യുവ പ്രേക്ഷകരെയും കുടുംബ പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ഒരു സിനിമക്കെ കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും പണം … Read more

സിനിമകള്‍ മദ്യപാനത്തെ ജനപ്രിയമാക്കുന്നുവോ?

മലയാള സിനിമയുടെ സൂപ്പര്‍ താരം കേരള എക്‌സൈസ് വകുപ്പുമായി സഹകരിച്ച് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പ്രചാരണം നടത്താന്‍ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും “Say No To Drinks, Say No To Drugs”എന്ന് വികാര ഭരിതനായി കേരള ജനതയോട് പറയുന്ന സൂപ്പര്‍ താരത്തിന്റെ വാക്കുകള്‍ ആരും കേട്ട മട്ടില്ല എന്നാണ് തോന്നുന്നത്. മദ്യപാനികളുടെ സ്വന്തം നാടായ കേരളത്തില്‍ വില പോകാത്ത ഒരേ ഒരു ഉപദേശം ഇതു തന്നെയാണെന്നാണ് മനസ്സിലാക്കേണ്ടത്. സൂപ്പര്‍ താരത്തിന്റെ ചേലകളും ചേഷ്ടകളും അനുകരിക്കുന്ന, എന്തിന് അവസരം … Read more