2013-ല്‍ ശ്രദ്ദിക്കപ്പെട്ട 10 മലയാള സിനിമകള്‍

ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷം പിന്നിട്ട 2013- ല്‍ മലയാള സിനിമയിലും പുതുമയും വൈവിധ്യവും ചരിത്രപ്രാധാന്യവുമുള്ള ചിത്രങ്ങള്‍ പ്രദര്‍ശനെത്തിച്ചുകൊണ്ട് ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് മലയാള സിനിമയും തങ്ങളുടെതായ സംഭാവനകള്‍ നല്‍കിയിരിക്കുന്നു എന്നുള്ളത് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കയാണ്. കഴിഞ്ഞ വര്‍ഷം ന്യൂജനറേഷന്‍ എന്ന ലേബലില്‍ ഇറങ്ങിയ സിനിമകള്‍ അരങ്ങു വാണപ്പോള്‍ ഈ വര്‍ഷം  റിലീസായ  മലയാള  സിനിമകളില്‍ ശ്രദ്ദിക്കപ്പെട്ടത് പ്രത്യേകിച്ചൊരു ന്യൂജനറേഷന്‍ ടാഗ് ഇല്ലാതെ ഇറങ്ങിയ ചിത്രങ്ങളാണ് എന്ന വസ്തുത വെളിപ്പെടുത്തുന്നത്  ന്യൂജനറേഷന്‍ എന്ന പേരിലുള്ള തക്കിടികള്‍ പ്രേക്ഷകര്‍ക്ക് … Read more

Ladies and Gentleman : സുപ്പര്‍ താരവും, നാലു സുന്ദരികളും പിന്നെ അല്പം കോമഡിയും

താരജാടകളില്ലാതെ സൂപ്പര്‍ താരങ്ങള്‍ കേവലം കഥാപാത്രങ്ങള്‍ മാത്രമായി പ്രത്യക്ഷപ്പെട്ട് നമ്മെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്   ഇയ്യിടെയിറങ്ങിയ Red wine-ലൂടെയും Immanuel -ലൂടെയും നമുക്ക് കാണാന്‍ കഴിഞ്ഞത്. New generation സിനിമകളുടെ പ്രളയത്തിലൂം ബാവൂട്ടിയായും, ഇമ്മനുവലായും, രതീഷ് വാസുദേവനായും പ്രത്യക്ഷപ്പെട്ട് സൂപ്പര്‍താരങ്ങള്‍ പിടിച്ച് നിന്നപ്പോള്‍ യഥാര്‍ഥ താരാരധകരുടെയും ചലച്ചിത്ര പ്രേമികളുടെയും മനസ്സു നിറഞ്ഞിരുന്നു. എന്നാലിപ്പോള്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ താരപ്പൊലിമയും, മാനറിസങ്ങളും, വ്യക്തി വിശേഷണങ്ങളും മനസ്സില്‍ കണ്ട് സൂപ്പര്‍താരത്തിനായി മാത്രം സൃഷ്ടിച്ചെടുത്ത കഥയുമായാണ് മലയാള സിനിമയിലെ ഏറ്റവും … Read more

RED WINE (Movie Review): റെഡ് വൈനിന്റെ നിറവും വീര്യവും പ്രതീകാത്മകമാവുമ്പോള്‍ …

ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയ സമിതിയിലെ മലയാളിയായ Jury Member മലയാള സിനിമ മറ്റ് ഭാഷാ ചിത്രങ്ങളെ അപേക്ഷിച്ച് സാങ്കേതികമായി ഒരു പാട് വളരാനുണ്ടെന്ന് ഇയ്യിടെ അഭിപ്രായപ്പെടുകയുണ്ടായി. അത് പോലെ തന്നെ  സംസ്ഥാന ചലച്ചിത അവാര്‍ഡ് Jury Chairman ,  New generation സിനിമകള്‍ക്ക്  സാങ്കേതികയുടെ കാര്യത്തില്‍ മാത്രമേ നിലവാരമുള്ളൂ എന്നും  അഭിപ്രായപ്പെടുകയുണ്ടായി. ഇരുവരുടെയും അഭിപ്രായങ്ങള്‍ തമ്മില്‍ ഭിന്നത അനുഭവപ്പെടുകയാണെങ്കിലും മലയാള സിനിമയുടെ വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്ക തന്നെയാണ് ഇവരുടെ വാക്കുകളില്‍ പ്രകടമാകുന്നത്. എന്നാല്‍ മലയാള സിനിമ ലോകശ്രദ്ദ പിടിച്ചു പറ്റിയിട്ടുണ്ടെങ്കില്‍ … Read more

Lokpal: അഴിമതിക്കാരെ തുടച്ച് നീക്കാന്‍ പോകുന്നു..

വിശ്വരൂപത്തിന്റെ നിലവാരത്തെക്കുറിച്ച് പരാമര്‍ശിച്ച്  കൊണ്ട്  വാര്‍ത്തകളില്‍ പ്രാധാന്യം സൃഷ്ടിച്ചെടുത്ത ഒരു സംവിധായകന്‍ സമീപ കാലത്തിറങ്ങിയ തന്റെ സിനിമക്ക് പ്രചോദനമായത് “തടിയന്മാരെ തുടച്ച് നീക്കാന്‍ പോകുന്നു” എന്ന പരസ്യവാചകമാണെന്ന് ഒരഭിമുഖത്തില്‍ വെളിപ്പെടുത്തുകയുണ്ടായി. വിദേശ ഭാഷാ ചിത്രങ്ങള്‍ക്ക് മലയാളിത്തം പൂശി New Generation ലേബലിലിറക്കിയ സംവിധായകന് പ്രസ്തുത പടത്തിന്റെ കഥക്ക്  inspiration ആയത് എന്ത് തന്നെയായാലും അഴിമതിക്കാരെ തുടച്ച് നീക്കാന്‍ പോകുന്നു എന്ന പരസ്യവാചകം ( ഇങ്ങനെ ഒരു പരസ്യം എഴുതാന്‍ ധൈര്യമുള്ളവരുണ്ടോ? ) കണ്ടിട്ടൊന്നുമല്ല അഴിമതിക്കെതിരെ ശക്തമായി പ്രതിഷേധിച്ച് … Read more

സ്പിരിറ്റ് : മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയാകേണ്ട സിനിമ

ഒരു ചലച്ചിത്രകാരന് സമൂഹത്തോടുള്ള പ്രതിബദ്ധത എങ്ങനെ ധാര്‍മ്മികമായും ക്രിയാത്മകമായും നിര്‍വ്വഹിക്കാം എന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരമാണ് ‘സ്പിരിറ്റ് ‘ എന്ന ചിത്രത്തിലൂടെ രന്‍ജിത് എന്ന പ്രതിഭാധരനായ സംവിധായകന്‍ കാണിച്ചു തന്നിരിക്കുന്നത്. തന്റെ തന്നെ പൂര്‍വ്വകാല സൃഷ്ടികളായ അമാനുഷിക കഥാപാത്രിങ്ങളിലൂടെ മദ്യത്തിന്റെ വീര്യം നല്‍കുന്ന ശൗര്യവും, മദ്യപാനത്തിന്റെ ലഹരിയുടെ ഉന്മാദത്വവും മനോഹരമായി കാണിച്ചു തന്ന ചലച്ചിത്രകാരനില്‍ നിന്നു തന്നെ മദ്യപാനം എന്ന ബഹുഭൂരിപക്ഷം മലയാളികളുടെ ‘ ദിനചര്യ ‘ കേരളീയ ജനതയെ എത്ര മാരകമായി പിടികൂടിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന … Read more