1 by two: Movie review

മണിച്ചിത്രത്താഴില്‍ ശോഭന അനശ്വരയാക്കിയ കഥാപാത്രത്തിലൂടെയാണ് Multiple personality  എന്ന psychological disorder  -നെപ്പറ്റി മലയാളികള്‍ ശ്രദ്ദിക്കുന്നത്. ഗംഗയില്‍ നിന്നും നാഗവല്ലിയിലേക്കുള്ള പരിവര്‍ത്തനത്തിലെ അവരുടെ ഭാവാഭിനയങ്ങള്‍ ഇന്നും പ്രേക്ഷ്കരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. അരുണ്‍ കുമാര്‍ അരവിന്ദിന്റെ 1 by two- വും  മണിച്ചിത്രത്താഴും തമ്മില്‍ പ്രത്യക്ഷത്തില്‍ യാതൊരു ബന്ധമില്ലെങ്കിലും മനുഷ്യന്റെ മനോവ്യാപാരങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് മനുഷ്യ മനസ്സുകളുടെ മാനസികാവസ്ഥയുടെ വ്യത്യസ്ഥ  തലങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രങ്ങളാണ് ഇത് രണ്ടും.  Multiple personality  പ്രമേയമായി നിരവധി ഭാഷകളില്‍ നിരവധി ചിത്രങ്ങള്‍ വന്നിട്ടുള്ളത് കൊണ്ട് … Read more

Left Right Left : ധീരം.. തീവ്രം.. ഗംഭീരം

വിപ്ലവത്തിന്റെ രാഷ്ട്രീയവും, രാഷ്ട്രീയത്തിലെ വിപ്ലവവും മലയാള സിനിമയില്‍ മുമ്പും  പ്രമേയമായിട്ടുണ്ടെങ്കിലും, ഒരേ രാഷ്ട്രീയപ്പാര്‍ട്ടിയിലെ തന്നെ ഭിന്നതയുടെ അത്ര രസകരമല്ലാത്ത മുഖം ധീരമായി അവതരിപ്പിക്കാന്‍ ചലച്ചിത്രകാരന്‍ കാണിച്ച ചങ്കൂറ്റം മലയാള സിനിമയിലെ ഒരു വിപ്ലവാത്മകമായ സമീപനമായിത്തന്നെ കാണുമ്പോള്‍ Left Right Left എന്ന ചിത്രം മുന്‍കാല രാഷ്ട്രീയ ചിത്രങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. രാഷ്ട്രീയത്തില്‍ പ്രവൃത്തിയേക്കാളും പ്രസംഗത്തിലൂടെയാണ് നേതാക്കള്‍ ജനങ്ങളുടെ കയ്യടി നേടുന്നതെന്നതുപോലെ Left Right Left എന്ന ചിത്രം പ്രേക്ഷകരുടെ കയ്യടി നേടുന്നത് അതിലെ ദൃശ്യങ്ങളിലെ ചലനാത്മകത … Read more

August Club (ഓഗസ്റ്റ്‌ ക്ലബ്ബ്‌ ): പെണ്‍ മനസ്സിന്‍റെ കാമനകള്‍ …

സ്ത്രീ മനസ്സുകളുടെ ഉള്ളറകളിലേക്കിറങ്ങിച്ചെന്ന് അവയിലെ ലോല ഭാവങ്ങള്‍ പോലും മനസ്സിലാക്കി അവയെ കാവ്യാത്മകമായി അവതരിപ്പിക്കുക എന്നത് പത്മരാജന്‍ രചനകളുടെ സവിശേഷതയായിരുന്നു. അത് കൊണ്ട് തന്നെ പത്മരാജന്‍ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഒരു പ്രത്യേക ആകര്‍ഷണത്വവും വ്യക്തിത്വവും ഉണ്ടായിരുന്നു. പെണ്‍മനസ്സിന്റെ വിശപ്പും ദാഹവുമെല്ലാം അത് കൊണ്ട് തന്നെ പത്മരാജന്‍ സിനിമകളില്‍ പലതവണ പ്രമേയമായി വന്നിട്ടുമുണ്ട്. പത്മരാജന്റെ പുത്രന്‍ അനന്തപത്മനാഭന്‍ തിരക്കഥാ രചനയിലൂടെ മലയാള സിനിമയിലേക്ക് ചുവടു വയ്ക്കുമ്പോള്‍ തന്നെ സ്ത്രീ മനസ്സിന്റെ ലോല ഭാവങ്ങളും, വ്യാകുലതകളും, ചാപല്യങ്ങളും പ്രമേയമാക്കി … Read more