7th Day :കെട്ടുറപ്പുള്ള തിരക്കഥയുടെ പിൻബലത്തിൽ ഒരു ത്രില്ലര്‍ ..

സിനിമ എന്ന ദൃശ്യ കല പ്രേക്ഷകരെ ആകര്‍ഷിക്കുന്നത് അതിലെ സൂപ്പര്‍താരങ്ങളുടെ അമാനുഷിക പ്രകടനങ്ങളോ, സ്ഥാനത്തും അസ്ഥാനത്തുമുള്ള നിലവാരം കുറഞ്ഞ കോമഡികളോ, ദ്വയാര്‍ഥ പ്രയാഗങ്ങളോ, കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൂലമോ അല്ല എന്ന വസ്തുത മലയാള പ്രേക്ഷകര്‍ മുമ്പേ  തന്നെ അംഗികരിച്ചിട്ടുള്ളതാണ്. ഒരു സിനിമ ഏതൊരു പ്രേക്ഷകനും നല്ലതെന്ന് പറയുമ്പോൾ   അതിന്റെ അടിസ്ഥാനം കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് എന്ന് മലയാളികള്‍ ദൃശ്യത്തെ വന്‍ വിജയമാക്കിക്കൊണ്ട് തന്നെ തെളിയിച്ചതാണ്. ആ ശ്രേണിയിലേക്ക്  ഭദ്രമായ തിരക്കഥയുടെ പിന്‍ബലത്തോടു കൂടി 7th Day … Read more

2013-ല്‍ ശ്രദ്ദിക്കപ്പെട്ട 10 മലയാള സിനിമകള്‍

ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷം പിന്നിട്ട 2013- ല്‍ മലയാള സിനിമയിലും പുതുമയും വൈവിധ്യവും ചരിത്രപ്രാധാന്യവുമുള്ള ചിത്രങ്ങള്‍ പ്രദര്‍ശനെത്തിച്ചുകൊണ്ട് ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് മലയാള സിനിമയും തങ്ങളുടെതായ സംഭാവനകള്‍ നല്‍കിയിരിക്കുന്നു എന്നുള്ളത് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കയാണ്. കഴിഞ്ഞ വര്‍ഷം ന്യൂജനറേഷന്‍ എന്ന ലേബലില്‍ ഇറങ്ങിയ സിനിമകള്‍ അരങ്ങു വാണപ്പോള്‍ ഈ വര്‍ഷം  റിലീസായ  മലയാള  സിനിമകളില്‍ ശ്രദ്ദിക്കപ്പെട്ടത് പ്രത്യേകിച്ചൊരു ന്യൂജനറേഷന്‍ ടാഗ് ഇല്ലാതെ ഇറങ്ങിയ ചിത്രങ്ങളാണ് എന്ന വസ്തുത വെളിപ്പെടുത്തുന്നത്  ന്യൂജനറേഷന്‍ എന്ന പേരിലുള്ള തക്കിടികള്‍ പ്രേക്ഷകര്‍ക്ക് … Read more

മെമ്മറീസ് (Memmories): മസാലച്ചേരുവകളില്ലാത്ത യഥാര്‍ഥ വിനോദ ചിത്രം

ഒരു കാലത്ത് മലയാള സിനിമയില്‍ ഏറ്റവുമധികം പോലീസ് വേഷങ്ങള്‍ കൈകാര്യം ചെയ്ത ( ഗംഭീരമായി ) നടന്‍ മമ്മൂട്ടിയായിരുന്നു.പിന്നീട് തീ പാറും ഡയലോഗുകളുമായി വന്ന് സുരേഷ് ഗോപി ആ ക്രെഡിറ്റ് സ്വന്തമാക്കി. എന്നാല്‍ ഇന്നത്തെ യുവ നടന്മാരില്‍ ആകാരം കൊണ്ടും പൗരുഷം കൊണ്ടും പോലീസ് വേഷങ്ങള്‍ക്ക് അനുയോജ്യനായ നടനാണ് പ്രിഥ്വിരാജ് എന്നുള്ളത് കൊണ്ട് മാത്രമായിരിക്കില്ല തുടര്‍ച്ചയായി പോലീസ് വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തുന്നത്. ഓരോ പോലീസ് വേഷങ്ങള്‍ക്കും പ്രിഥ്വിരാജ് എന്ന നടന്‍ നല്‍കുന്ന വ്യത്യസ്തമായ വ്യക്തിത്വം കൊണ്ട് തന്നെയാണ് … Read more

Aurangzeb( ഔറംഗസേബ് ) : Movie Review

South Indian  നായിക നടിമാര്‍ Bollywood -ല്‍  ചെന്ന് താര സിംഹാസനങ്ങള്‍ കീഴടക്കി എന്നതിന് വൈജയന്തിമാല തൊട്ട്  അസിന്‍ വരെയുള്ളവരെ നമുക്ക് ചൂണ്ടിക്കാണിക്കാനാവും. എന്നാല്‍ തെന്നിന്ത്യയില്‍ നിന്ന്  Bollywood കീഴടക്കിയ നായക നടന്മാരെപ്പറ്റി പറയുമ്പോള്‍ കമലഹാസന്‍ , ചിരഞ്ജീവി, നാഗാര്‍ജ്ജുന തുടങ്ങി ചുരുക്കം ചിലരേ നമുക്ക് ചൂണ്ടിക്കാണിക്കാനാവൂ. ഇവര്‍ക്കാണെങ്കില്‍ തെന്നിന്ത്യയില്‍ ലഭിച്ച സ്വീകാര്യത Bollywood-ല്‍  ലഭിച്ചിരുന്നില്ല എന്നത് വേറെ കാര്യം. മമ്മൂട്ടിയും ( ധര്‍ത്തീ പുത്ര) , മോഹന്‍ലാലും( Company  RGV ki Aag, Teez ), വിക്രമും … Read more

Mumbai Police ( മുംബൈ പോലിസ്‌ ): Movie review

സഞ്ജയ്- ബോബി ടീമിന്റെ തൂലികയില്‍ നിന്നും ഉടലെടുക്കുന്ന തിരക്കഥകളുടെ പ്രത്യേകത അവയില്‍ അതി സങ്കീര്‍ണ്ണത നിറഞ്ഞിരുക്കുമെന്നുള്ളതാണ്. ആഖ്യാന രീതിയില്‍ തന്നെയുള്ള സങ്കീര്‍ണ്ണത കഥാഗതി പുരോഗമിക്കുന്നതോടെ കൂടിക്കൊണ്ടിരിക്കുകയും ഒടുവില്‍ ക്ലൈമാക്സോടെ സങ്കീര്‍ണ്ണതയുടെ ഊരാക്കുടുക്കഴിയുകയും ചെയ്യുന്നതായാണ് മിക്ക സിനിമകളുടെയും അടിസ്ഥാന ഘടനയെങ്കിലും  ഈ തിരക്കഥാകൃത്തുകളുടെ രചനയില്‍ അതി സങ്കീര്‍ണ്ണതയും ഉദ്വേഗജനതയും സ്വല്പം കൂടുതലാണ് എന്നുള്ളതാണ് വാസ്തവം. ട്രാഫിക്കും, അയാളും ഞാനും തമ്മിലും ഒക്കെ ഇതിനുള്ള ഉദാഹരണങ്ങളാണ്. അപ്പോള്‍ ഈ ടീമിന്റെ രചനയില്‍ ഒരു suspense thriller ജനിക്കുമ്പോള്‍ ആ തിരക്കഥയുടെ ഘടന അതി … Read more

CELLULOID: മലയാള സിനിമയുടെ ചരിത്രം ഒപ്പിയെടുത്ത കലാസൃഷ്ടി

ഇന്ത്യന്‍ സിനിമയുടെ ജൈത്രയാത്ര നൂറു വര്‍ഷം പിന്നിടുന്ന വേളയില്‍  സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ  മലയാള സിനിമയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുമ്പോള്‍  അനിര്‍വ്വചനീയമായ ഒരു നൊമ്പരം  സമ്മാനിച്ചുകൊണ്ടാണ് അത് സിനിമയെ സ്നേഹിക്കുന്ന ഏതൊരാളിന്റെയും ഹൃദയത്തില്‍ ചേക്കേറുന്നത്. മലയാള സിനിമ ദേശീയ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തിയാര്‍ജ്ജിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ നിന്നു കൊണ്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ മലയാള സിനിമയുടെ പിതാവിനും, മലയാള സിനിമയുടെ ആദ്യ നായികക്കും സംഭവിച്ച ദുരന്ത കഥയാണ്  Celluloid എന്ന കമല്‍ ചിത്രം കണ്ടിറങ്ങുന്ന … Read more