മെമ്മറീസ് (Memmories): മസാലച്ചേരുവകളില്ലാത്ത യഥാര്‍ഥ വിനോദ ചിത്രം

ഒരു കാലത്ത് മലയാള സിനിമയില്‍ ഏറ്റവുമധികം പോലീസ് വേഷങ്ങള്‍ കൈകാര്യം ചെയ്ത ( ഗംഭീരമായി ) നടന്‍ മമ്മൂട്ടിയായിരുന്നു.പിന്നീട് തീ പാറും ഡയലോഗുകളുമായി വന്ന് സുരേഷ് ഗോപി ആ ക്രെഡിറ്റ് സ്വന്തമാക്കി. എന്നാല്‍ ഇന്നത്തെ യുവ നടന്മാരില്‍ ആകാരം കൊണ്ടും പൗരുഷം കൊണ്ടും പോലീസ് വേഷങ്ങള്‍ക്ക് അനുയോജ്യനായ നടനാണ് പ്രിഥ്വിരാജ് എന്നുള്ളത് കൊണ്ട് മാത്രമായിരിക്കില്ല തുടര്‍ച്ചയായി പോലീസ് വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തുന്നത്. ഓരോ പോലീസ് വേഷങ്ങള്‍ക്കും പ്രിഥ്വിരാജ് എന്ന നടന്‍ നല്‍കുന്ന വ്യത്യസ്തമായ വ്യക്തിത്വം കൊണ്ട് തന്നെയാണ് … Read more

Movie Review : ലിസമ്മയുടെ വീട്‌

2012 – ല്‍ മലയാള സിനിമാലോകം ന്യൂ ജനറേഷന്‍  പ്രളയത്തില്‍  മുങ്ങിത്താണപ്പോള്‍ കലാമൂല്യാമുള്ളതെന്ന് പറയാന്‍  ചുരുക്കം ചില സിനിമകള്‍ മാത്രമേ മലയാളികള്‍ക്ക് ലഭിച്ചിരുന്നുള്ളൂ . എന്നാല്‍ 2013 -ന്റെ ആദ്യവാരത്തില്‍  തന്നെ  മലയാള സിനിമ പ്രേമികള്‍ക്ക് ഒരു പുത്തന്‍ പ്രതീക്ഷ നല്‍കിക്കൊണ്ടാണ്‌  ‘ ലിസമ്മയുടെ വീട്‌ ‘ നമുക്ക്‌ മുന്നില്‍ അവതരിക്കുന്നത്‌. ശക്തമായ പുരുഷ കഥാപാത്രങ്ങളില്‍ നിന്ന് മാത്രം സിനിമക്ക് രണ്ടാം ഭാഗം  ഉത്ഭവിച്ച മലയാള സിനിമ ചരിത്രത്തിലാദ്യമായി ദൂര്‍ബലയും പീഢനത്തിനിരയുമായ ലിസമ്മ എന്ന കഥാപാത്രത്തില്‍ നിന്ന് സിനിമക്ക് രണ്ടാം … Read more