Left Right Left : ധീരം.. തീവ്രം.. ഗംഭീരം

വിപ്ലവത്തിന്റെ രാഷ്ട്രീയവും, രാഷ്ട്രീയത്തിലെ വിപ്ലവവും മലയാള സിനിമയില്‍ മുമ്പും  പ്രമേയമായിട്ടുണ്ടെങ്കിലും, ഒരേ രാഷ്ട്രീയപ്പാര്‍ട്ടിയിലെ തന്നെ ഭിന്നതയുടെ അത്ര രസകരമല്ലാത്ത മുഖം ധീരമായി അവതരിപ്പിക്കാന്‍ ചലച്ചിത്രകാരന്‍ കാണിച്ച ചങ്കൂറ്റം മലയാള സിനിമയിലെ ഒരു വിപ്ലവാത്മകമായ സമീപനമായിത്തന്നെ കാണുമ്പോള്‍ Left Right Left എന്ന ചിത്രം മുന്‍കാല രാഷ്ട്രീയ ചിത്രങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. രാഷ്ട്രീയത്തില്‍ പ്രവൃത്തിയേക്കാളും പ്രസംഗത്തിലൂടെയാണ് നേതാക്കള്‍ ജനങ്ങളുടെ കയ്യടി നേടുന്നതെന്നതുപോലെ Left Right Left എന്ന ചിത്രം പ്രേക്ഷകരുടെ കയ്യടി നേടുന്നത് അതിലെ ദൃശ്യങ്ങളിലെ ചലനാത്മകത … Read more

Up and Down മുകളിലൊരാള്‍ ഉണ്ട് : Movie Review

സിനിമ ഒരു ദൃശ്യ ശ്രാവ്യ കലയാണെന്നിരിക്കെ ശബ്ദത്തെക്കാളും ദൃശ്യങ്ങളിലൂടെയാണ് ഒരു ചലച്ചിത്രം അതിന്റെ പ്രമേയം പ്രേക്ഷകനുമായി സംവേദിക്കുന്നത് എന്ന് ലോകോത്തര ക്ലാസിക്ക് സിനിമകളെ അവലംബിച്ച് നമുക്ക് പറയാനാവും. എന്നാല്‍ മലയാള സിനിമയില്‍ അടൂര്‍ ഗോപാല കൃഷ്ണനെപ്പോലെയുള്ള ചുരുക്കം ചില സംവിധായകരെ മാറ്റി നിര്‍ത്തിയാല്‍ അവര്‍ തങ്ങളുടെ സിനിമകളില്‍ ദൃശ്യങ്ങളിലൂടെ തന്നെ പറയാനാവുന്ന കഥാ സന്ദര്‍ഭങ്ങള്‍ ശബ്ദം  ( സംഭാഷണങ്ങള്‍ ) ഉപയോഗിച്ച് ചിത്രീകരണം ലളിതമാക്കുകയാണ് ചെയ്യാറ്. കാലം കടന്നു പോയാലും ചില സിനിമ്കളിലെ സംഭാഷണങ്ങള്‍ മലയാളികള്‍ ഇന്നും … Read more

പാതിരാമണല്‍ : വേട്ടക്കാരനും ഇരക്കുമിടയില്‍ കൂടുങ്ങിയ പ്രേക്ഷകര്‍

A certificate ലഭിക്കുന്നത് സിനിമയുടെ സാമ്പത്തിക വിജയത്തിന് അനുകൂലമായാണോ, പ്രതികൂലമായാണോ ബാധിക്കുക എന്ന തിരിച്ചറിവുപോലുമില്ലാത്തവരെന്ന് തോന്നിക്കുന്ന വിധത്തിലാണ് പലരും Social networking site-ലൂടെ ഒരു സിനിമക്ക് A certificate ലഭിച്ച വിവരം കൊട്ടിഘോഷിക്കുന്നത്. ഇങ്ങനെ A certificate ലഭിച്ച വിവരം അഭിമാന പൂര്‍വ്വം കൊട്ടിഘോഷിച്ച് രണ്ടാഴ്ച മുമ്പിറങ്ങിയ ഒരു സിനിമയുടെ “കാറ്റു പോയി” എന്നുള്ള വാസ്തവം ആ സിനിമയുടെ പ്രദര്‍ശന ഹാളിലെ ഒഴിഞ്ഞ സീറ്റുകള്‍ കണ്ടാല്‍ ആര്‍ക്കും ബോധ്യമാവുന്നതാണ്. ഈ അവസരത്തിലാണ് A certificate  ലഭിച്ചു എന്ന അവകാശവാധവുമായി റിലീസായ പാതിരാമണലിന്റെ … Read more