August Club (ഓഗസ്റ്റ്‌ ക്ലബ്ബ്‌ ): പെണ്‍ മനസ്സിന്‍റെ കാമനകള്‍ …

സ്ത്രീ മനസ്സുകളുടെ ഉള്ളറകളിലേക്കിറങ്ങിച്ചെന്ന് അവയിലെ ലോല ഭാവങ്ങള്‍ പോലും മനസ്സിലാക്കി അവയെ കാവ്യാത്മകമായി അവതരിപ്പിക്കുക എന്നത് പത്മരാജന്‍ രചനകളുടെ സവിശേഷതയായിരുന്നു. അത് കൊണ്ട് തന്നെ പത്മരാജന്‍ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഒരു പ്രത്യേക ആകര്‍ഷണത്വവും വ്യക്തിത്വവും ഉണ്ടായിരുന്നു. പെണ്‍മനസ്സിന്റെ വിശപ്പും ദാഹവുമെല്ലാം അത് കൊണ്ട് തന്നെ പത്മരാജന്‍ സിനിമകളില്‍ പലതവണ പ്രമേയമായി വന്നിട്ടുമുണ്ട്. പത്മരാജന്റെ പുത്രന്‍ അനന്തപത്മനാഭന്‍ തിരക്കഥാ രചനയിലൂടെ മലയാള സിനിമയിലേക്ക് ചുവടു വയ്ക്കുമ്പോള്‍ തന്നെ സ്ത്രീ മനസ്സിന്റെ ലോല ഭാവങ്ങളും, വ്യാകുലതകളും, ചാപല്യങ്ങളും പ്രമേയമാക്കി … Read more

ഇമ്മാനുവല്‍ Movie Review : നന്മ നിറഞ്ഞവന്‍ ഇമ്മാനുവല്‍

മാറിവരുന്ന ജീവിത രീതിക്കനുസരിച്ച് മനുഷ്യവ്യക്തിത്വങ്ങളിലും വ്യതിയാനം സംഭവിച്ചതിനാലാകാം  ഇടക്കാലത്ത് സിനിമയിലെയും നായക സങ്കല്‍പ്പങ്ങള്‍ക്ക് ഒരു ഇരുണ്ടവയക്തിത്വം കടന്നു കൂടിയത്. ന്യൂജനറേഷന്‍  സിനിമകളിലെ ബഹു ഭൂരിഭാഗം നായകന്മാര്‍ക്കും Grey shaded പരിവേഷം  നല്‍കി മലയാള സിനിമയില്‍ നന്മയുടെ പ്രതിരൂപമായ നായകന്മാര്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുമ്പോഴാണ്  “നന്മ നിറഞ്ഞ” ഇമ്മാനുവലുമായി ലാല്‍ ജോസ് വരുന്നത്. ഈയ്യിടെ നമ്മെ വിട്ടു പിരിഞ്ഞ സുകുമാരിയമ്മയുടെ ഈ ചിത്രത്തിലവതരിപ്പിച്ച കദീശുമ്മ ഇമ്മാനുവലിനെപ്പറ്റി പറയുന്നതു പോലെ ” പടച്ചോന്റെ നന്മയുള്ള മനുഷ്യനാണ്” മമ്മൂട്ടി അവതരിപ്പിക്കുന്ന ഇമ്മാനുവല്‍ എന്ന കഥാപാത്രം. … Read more

റബേക്ക ഉതുപ്പ് കിഴ്ക്കെമല : Movie Review

വര്‍ഷങ്ങള്‍ക്ക് മുമ്പ്  സല്ലാപം എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ എന്ന അനുഗ്രഹീത നടിയെ മലയാള സിനിമക്ക് ലഭിച്ചത്. ദിലീപിനെ നായക നിരയിലേക്ക് ഉയര്‍ത്തിയ സല്ലാപം ലോഹിതദാസിന്റെ കെട്ടുറപ്പുള്ള തിരക്കഥ കൊണ്ട് മാത്രമല്ല ജനപ്രിയമായത്, സുന്ദര്‍ ദാസ് എന്ന സംവിധായകന്റെ പ്രതിഭയും ആ ചിത്രത്തെ മികവുറ്റതാക്കി എന്നുള്ളത് വാസ്തവം. എന്നാല്‍ മലയാള സിനിമ ഒരു നവോത്ഥാന യുഗത്തിലൂടെ കുതിക്കുന്ന ഈ കാലഘട്ടത്തില്‍ റബേക്ക ഉതുപ്പുമായി വന്ന സുന്ദര്‍ ദാസ് പ്രേക്ഷകനെ എത്രമാത്രം സംത്രൂപ്തിപ്പെടുത്തി എന്നത്  mixed opinions  ലഭിക്കുന്ന ഒരു ചോദ്യമാണ്. … Read more

Breaking News(Movie Review) :സ്ത്രി പീഡനങ്ങളും മാധ്യമങ്ങളും തമ്മില്‍

പെണ്‍ വാണിഭവും, സ്ത്രീ പീഡനങ്ങളും മാധ്യമങ്ങള്‍ക്ക് എന്നും ചൂടുള്ള വാര്‍ത്തകളാണ്. ഈ പീഢനങ്ങളുടെ വിശദാംശങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഓരോ മാധ്യമങ്ങളും തങ്ങളുടെ         ‘ മാധ്യമ ധര്‍മ്മം ‘ നിര്‍വ്വഹിക്കാന്‍ മത്സരിക്കുമ്പോള്‍ പീഢനങ്ങള്‍ക്ക് വിധേയരാവുന്ന പെണ്‍കുട്ടികളുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ മാനസികാവസ്ഥയെപ്പറ്റി പലരും ബോധപൂര്‍വ്വം മറക്കുന്നു. ഡല്‍ഹി  Gang rape-ന്റെ അലയൊളികള്‍ ഇന്ത്യന്‍ ജനതയെ മുഴുവന്‍ ഞെട്ടിച്ചെങ്കിലും പെണ്‍കുട്ടി മരണപ്പെട്ടപ്പോള്‍ അവള്‍ക്ക് വേണ്ടി അനുശോചന സമ്മേളനങ്ങള്‍ നടത്തിയും  പ്രതികള്‍ക്ക് പ്രാകൃതമായ Punishment നല്‍കണമെന്ന് വാധിച്ചും പലരും … Read more