David ( ഡേവിഡ്‌) : Movie Review

ഗ്രിഫിത്തിന്റെ Intolerance  എന്ന സിനിമയിലായിരുന്നു ലോകത്താദ്യമായി Inter cut എന്ന Editing trick ഉപയോഗപ്പെടുത്തിയത്. Climax -ലെ ചടുലതയ്ക്കും ഉദ്വേഗ ജനതയ്ക്കും ആക്കം കൂട്ടാനായി പ്രസ്തുത ചിത്രത്തിലുപയോഗിച്ച ഈ പ്രതിഭാസം പിന്നീട് ലോക വ്യാപകമായി സിനിമകളില്‍ ഉപയോഗിക്കാന്‍ തുടങ്ങി. Shaitan എന്ന ഹിന്ദി ചിത്രത്തിലൂടെ തന്റെ കഴിവ് തെളിയിച്ച ബിജോയ് നമ്പ്യാര്‍ തന്റെ പുതിയ ചിത്രമായ ഡേവിഡില്‍ Inter cut- ന്റെ അനത സാധ്യതയാണ് കഥ പറയാന്‍ തന്നെ ഉപയോഗിച്ചിരിക്കുന്നത്. ഒരേ സമയത്ത് (Time) വ്യത്യസ്ത ലൊക്കേഷനുകളില്‍ ( … Read more

KADAL (കടല്‍ ) : Movie Review

തീവ്രവാദം പ്രമേയമാക്കിയ ചിത്രങ്ങളെക്കൂടാതെ അലൈ പായുതെ, കണ്ണത്തില്‍ മുത്തമിട്ടാല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രണയത്തിന്റെ മനോഹാരിതയും ദളപതി, യുവ തുടങ്ങിയ ചിത്രങ്ങളിലൂടെ പകയുടെ പൈശാചികതയും  ദൃശ്യവത്കരിച്ച ഒരു തികഞ്ഞ ചലച്ചിത്രകാരനാണ് മണിരത്നം. എന്നാല്‍  പ്രണയത്തിന്റെ മാധുര്യവും പകയുടെ കാഠിന്യവും ഒരേ പോലെ അഭ്രപാളിയിലാക്കിയാണ് തന്റെ പുതിയ ചിത്രമായ കടല്‍ അദ്ദേഹം പ്രേക്ഷകര്‍ക്കായി സമര്‍പ്പിക്കുന്നത്. കടലിന്റെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന കഥയിലൂടെ പ്രണയത്തെ ദേവത /ദേവനായും പകയെ സാത്താന്‍ /പിശാചായും വ്യാഖ്യാനിക്കാനാണ് മണിരത്നം ശ്രമിച്ചിരിക്കുന്നത്. എന്നാല്‍ കടലോര ജീവിതത്തെ ആസ്പദമാക്കി … Read more

വിശ്വരുപം: Hollywood നിലവാരത്തിലുള്ള Indian ചലച്ചിത്ര വിസ്മയം

ഇന്ത്യന്‍ സിനിമയില്‍ “സകലകലാ വല്ലഭന്‍ ”  എന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യനായ ഒരു ചലച്ചിത്രകാരനാണ് കമലഹാസന്‍ . വിശ്വരൂപം എന്ന ചിത്രത്തിലൂടെ താന്‍ പരിപൂര്‍ണ്ണമായും ഒരു ചലച്ചിത്രകാരനാണെന്നും എല്ലാവരെയൂം ത്രൂപ്തിപ്പെടുത്തിക്കൊണ്ട് സിനിമ നിര്‍മ്മിക്കുക എന്നുള്ളതിനേക്കാള്‍  തന്റെ ചലച്ചിത്ര സപര്യയുടെ പൂര്‍ണ്ണതക്കാണ് ഒരു കലാകാരന്‍ പ്രാധാന്യം നല്‍കേണ്ടതെന്നും  തികഞ്ഞ ചലച്ചിത്ര ബോധമുള്ള ഒരു സകലകലാ വല്ലഭന്‍ തന്നെയാണ് താനെന്നും ഒരിക്കല്‍ക്കുടി അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. തന്റെ ആശയങ്ങളും ആദര്‍ശങ്ങളും ജനങ്ങളോട് സംവേദിക്കാനാണ് സിനിമ എന്ന മാധ്യമത്തെ എല്ലാ ചലച്ചിത്രകാരന്‍മാരും കാണുന്നത്. … Read more